ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തത് ക്രിസ്ത്യന്‍ രൂപതയുടെ കീഴിലെ ആശുപത്രി
ഗസ്സ: ഇസ്‌റാഈല്‍ സൈന്യം ഇന്നലെ രാത്രി ബോംബിട്ട് തകര്‍ത്ത് 500ലധികം പേരെ കൊലപ്പെടുത്തിയ അല്‍ അഹ് ലി ആശുപത്രി പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ രൂപതയുടെ കീഴില്‍. ആംഗ്ലിക്കന്‍ സഭയുടെ കീഴില്‍ ജറുസലേം എപ്പിസ്‌കോപ്പല്‍ രൂപതയുടെ സഹായത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സിറിയ, ഫലസ്തീന്‍ തുടങ്ങിയ സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ അശുപത്രികളും മറ്റ് സന്നദ്ധ സ്ഥാപനങ്ങളും സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണിത്. ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ഗ്രൂപ്പാണ് ആംഗ്ലിക്കന്‍ സഭ.
80 കിടക്കളുള്ള ഇവിടെ പ്രതിമാസം 3500 രോഗികള്‍ സന്ദര്‍ശിക്കാറുണ്ട്. സെന്‍ട്രല്‍ ഗസ്സയിലെ പ്രധാന ആശുപത്രികളിലൊന്നും ഇതാണെന്നും ജറൂസലേം രൂപതയുടെ വെബ്‌സൈറ്റില്‍ പറയുന്നു. കൂടാതെ 300 ശസ്ത്രക്രിയകള്‍ പ്രതിമാസം നടക്കുന്ന ഇവിടത്തെ റേഡിയോളജിക്കല്‍ വിഭാഗത്തിലേക്ക് 600 പേരെങ്കിലും വരാറുണ്ട്.
ആശുപത്രി ഇനിയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോയെന്ന് തങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെന്ന് ആശുപത്രിയുടെ ഉടമകളിലൊരാളായ എയ്‌ലീന്‍ സ്‌പെന്‍സര്‍ പറഞ്ഞു.
ബോംബാക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വേദനയോടെയാണ് മനസിലാക്കുന്നതെന്നും അവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും എപ്പിസ്‌കോപ്പല്‍ രൂപത പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധ മേഖലയില്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇവര്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. 1882ലാണ് ആശുപത്രി സ്ഥാപിച്ചത്.
ഇസ്‌റാഈലിന്റെ അന്ത്യശാസനത്തെത്തുടര്‍ന്ന് വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിഞ്ഞുപോയവരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് ഫലസ്തീനിയന്‍ റെഡ്ക്രസന്റ് പ്രതിനിധി നെബാല്‍ ഫര്‍സാഖ് പറഞ്ഞു. തെക്കന്‍ ഗസ്സയിലേക്ക് പോകാന്‍ കഴിയാതിരുന്നവരാണ് ഇവര്‍. നൂറു കണക്കിന് മുറിവേറ്റവരും രോഗികളും ആശുപത്രിയിലുണ്ടായിരുന്നു. അഞ്ഞൂറിലേറെ ആളുകളാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അവിടെ കൊല്ലപ്പെട്ടിരിക്കുന്നത്. സാധാരണ പൗരന്‍മാരാണ് കൊല്ലപ്പെട്ടവരെല്ലാം.
Bombed Gaza hospital owned by a branch of the Anglican Communion
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."