നേത്രദാനം മഹാദാനം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ
കോട്ടയം :നേത്രദാനം മഹാദാനമാണെന്ന് തിരിച്ചറിഞ്ഞ് പുതിയ തലമുറ നേത്രദാനത്തിന് തയ്യാറാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
സെപ്റ്റംബര്‍ എട്ട് വരെ വിവിധ പരിപാടികളോടെ ജില്ലയില്‍ നടക്കുന്ന നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണശേഷം ഉപയോഗ ശൂന്യമാകുന്ന കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചമേകാന്‍ അനുവദിക്കണം.
ഇതിന് വിഘാതമായി നില്‍ക്കുന്ന വിശ്വാസങ്ങളെ തള്ളിക്കളഞ്ഞ് ശാസ്ത്രത്തിന്റെ പാത തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരുത്തുംപാറ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തി.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. മെഡിക്കല്‍ കോളേജ് നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് ജോണ്‍ സമ്മതപത്രം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി സന്ദേശം നല്‍കി. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ആര്‍ സുനില്‍കുമാര്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോയ്‌സ് ജോസഫ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ റോയ് മാത്യു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എന്‍ പ്രിയ, ഡോ. പി. എന്‍ വിദ്യാധരന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ബി. തങ്കമ്മ, ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സിജു തോമസ് ജോണ്‍, പനച്ചിക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍ ടിനു സാം, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി, ജില്ലാ നേത്രരോഗ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജി സാബു എന്നിവര്‍ സംസാരിച്ചു. ഡോ. എലിസബത്ത് ജോണ്‍, ഡോ. സി.ജി മിനി എന്നിവര്‍ ക്ലാസെടുത്തു. നേത്രദാനം, നേത്ര സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ബൈക്ക് റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പില്‍ 225 പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."