കേരള സര്‍വകലാശാല
പി.എച്ച്.ഡി നല്‍കും
അരുണ്‍ എസ്. ശശി, സുധീഷ് സാം എസ്.വി, മുനീര്‍ എസ് (മലയാളം), ദാവൂദ് യൂസഫ്‌വാന്‍ഡ്, ശരുണ്‍ എസ്.ജി, വിനോദ് ജി, അജിതറാണി ഉണ്ണികൃഷ്ണന്‍ (കൊമേഴ്‌സ്), ഇളയരാജ എന്‍, അംബിക സി (തമിഴ്), ജോണ്‍ സ്‌കറിയ, രാജ്‌മോഹന്‍ എം.എസ്, ബ്രിന്ദ വി നായര്‍, പത്മിനി ശശികുമാര്‍ (ഇംഗ്ലീഷ്), ജോയി വര്‍ഗ്ഗീസ് വി.എം (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), മജീദ് ദ മര്‍ദ്ദേ ഗലേ, മീര ബേബി ആര്‍ (ലിംഗ്വിസ്റ്റിക്‌സ്), ഡോ. പത്മകുമാര്‍ ബി (മെഡിസിന്‍), സതീഷ് കുമാര്‍. പി.കെ (പൊളിറ്റിക്കല്‍ സയന്‍സ്), അനശ്വര കൃഷ്ണന്‍ എസ്, പ്രജീന കെ.പി, ജയശ്രീ എസ് (സുവോളജി), അനിത എസ്.നായര്‍, മനീഷ്യ എല്‍.വി (ഫിസിക്‌സ്), അനുശ്രീ എസ്.എസ് (ബയോകെമിസ്ട്രി), ബീന പി.ആര്‍ (സിവില്‍ എന്‍ജിനീയറിങ്), ദിവ്യ എസ്, രമ്യ ജി.എസ് നായര്‍ (ഹിന്ദി), ജിജ ഡി, സോന പി.എസ്, ബിന്ദു ബി (നഴ്‌സിങ്), രേഷ്മ തങ്കച്ചി ആര്‍.പി (ബയോടെക്‌നോളജി), രശ്മി എ.ജി (മാനേജ്‌മെന്റ് സ്റ്റഡീസ്), ഷിനി ഡൊമനിക് (ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്), വിപിന്‍ ചന്ദ്രലാല്‍ എന്‍ (സൈക്കോളജി), ഗായത്രി ഒ (പൊളിറ്റിക്കല്‍ സയന്‍സ്), ഗീത പി, ദിവ്യ പി.എല്‍, ഷീല എസ് ഫെര്‍ണാണ്ടസ് (കെമിസ്ട്രി), വിനോദ് എം, അഭിലാഷ് കുമാര്‍ ആര്‍.ജി (ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പി.ജി ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും കേന്ദ്രങ്ങളിലും 2016-17 അധ്യയനവര്‍ഷത്തെ പി.ജി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് (ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) പരിശോധിക്കാം. അപേക്ഷയില്‍ എന്തെങ്കിലും തിരുത്തലുകളുണ്ടെങ്കില്‍ എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് തിരുത്താം. തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞാല്‍ പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.
എം.കോം പരീക്ഷാകേന്ദ്രം
ഓഗസ്റ്റ് 29-ന് നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.കോം പരീക്ഷയ്ക്ക് കൊല്ലം എസ്.എന്‍ കോളജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ കൊല്ലം എസ്.എന്‍ വനിത കോളജില്‍ ഹാജരായി പരീക്ഷയെഴുതണം.
സീറ്റൊഴിവ്
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ (2016-18 ബാച്ച്) എം.എല്‍.ഐ.എസ്.സി കോഴ്‌സിന് എസ്.സി എസ്.ടി വിഭാഗങ്ങളില്‍ ഒരോ സീറ്റ് വീതം ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 29 വൈകുന്നേരം മൂന്ന് മണിക്കകം വകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്‌നോളജി മാനേജ്‌മെന്റ് - 2016-17) എസ്.സിഎസ്.ടി (മൂന്ന്) മുസ്‌ലിം (ഒന്ന്) സ്‌പോണ്‍സേഡ് (രണ്ട്) വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബി.ടെക് താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 30 രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2305321, 9446403562.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പി.ജി ഇംഗ്ലീഷ് (സി.എസ്.എസ്) കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 29 രാവിലെ 10.30 ന് പാളയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍. 0471-2386325.
കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എ.ഐ.സി.ടി.ഇ അംഗീകൃത എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് എസ്.സിഎസ്.ടി, മറ്റ് പിന്നാക്ക വിഭാഗം (ഹിന്ദു), സ്‌പോണ്‍സേഡ് എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 30 രാവിലെ 11 മണിക്ക് വകുപ്പില്‍ ഹാജരാകണം.
എം.എ അറബിക്
(സി.എസ്.എസ് - 2014-16) വൈവ
കാര്യവട്ടം അറബിക് പഠനവകുപ്പിലെ എം.എ അറബിക് (സി.എസ്.എസ് - 2014-16) വൈവ ഓഗസ്റ്റ് 27 രാവിലെ 10 മണിക്ക് വകുപ്പില്‍ നടത്തും.
ബി.എസ്‌സി ടൈംടേബിള്‍
ജൂണ്‍ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റര്‍ ബി.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (216) പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ രണ്ട്, അഞ്ച് തീയതികളിലും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളിലും ചേര്‍ത്തല എന്‍.എസ്.എസ് കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
പി.ജി മൂല്യനിര്‍ണയം
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകളുടെ മൂല്യനിര്‍ണയം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, കൊല്ലം തേവള്ളി കെ.യു.സി.ടി.ഇ, ആലപ്പുഴ എസ്.ഡി കോളജ്, പന്തളം ഡി.ഒ.ഐ.സി എന്നിവിടങ്ങളിലെ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 30 (എം.എ, എം.കോം), സെപ്റ്റംബര്‍ അഞ്ച് (എം.എസ്‌സി) തീയതികളില്‍ തുടങ്ങും. മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം.
എല്‍.എല്‍.ബി ഫലം
ജൂണില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി (പഞ്ചവത്സരം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ ആറ് വരെ അപേക്ഷിക്കാം.
എം.എ ഹിന്ദി (2014-16 സി.എസ്.എസ്) ഫലം:
നവമി ഭദ്രന്‍ ഒന്നാം റാങ്ക്
ജൂലൈയില്‍ നടത്തിയ എം.എ ഹിന്ദി (2014-16 സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നവമി ഭദ്രന്‍ (രജി.നം 140504) ഒന്നാം റാങ്ക് നേടി.
ക്വിസ്
കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പില്‍ അലുമ്‌നി അസോസിയേഷന്റെയും അസോസിയേഷന്‍ ഓഫ് കെമിസ്ട്രി ടീച്ചേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ ബി.എസ്‌സി എം.എസ്‌സി കെമിസ്ട്രി വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 29-ന് ക്വിസ് നടത്തുന്നു. ഫോണ്‍. 9447102047, 8547147460, 9846227027.
സമ്പര്‍ക്കക്ലാസ്
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ എല്ലാ കേന്ദ്രങ്ങളിലേയും എം.എസ്‌സി, ബി.എ, ബി.കോം, ബി.എസ്‌സി സമ്പര്‍ക്കക്ലാസുകള്‍ ഓഗസ്റ്റ് 27-ന് അവധിയായിരിക്കും. ഓഗസ്റ്റ് 28-ലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
പ്രൊജക്ട് ഓറിയന്റേഷന്‍
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാംവര്‍ഷ ബി.എ ഹിസ്റ്ററി, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബികോം, ബി.ബി.എ എന്നീ കോഴ്‌സുകള്‍ക്ക് എന്‍.എ.എസ് കോളജ് കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ് മഞ്ചേശ്വരം, സെന്റ് പയസ് ടെന്‍ത് കോളജ് രാജപുരം, ഗവ. കോളജ് കാസര്‍കോട്, ഇ.കെ.എന്‍.എം ഗവ. കോളജ് എളേരിത്തട്ട് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത വിദ്യര്‍ഥികള്‍ക്കുള്ള പ്രൊജക്ട് ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് എന്‍.എ.എസ് കോളജില്‍ നടക്കും.
ബി.എ അഫ്‌സലുല്‍
ഉലമ കോഴ്‌സ്
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റല്‍ ടെറ്റില്‍ കോളജുകളില്‍ 201617 അധ്യയനവര്‍ഷത്തെ ബി.എ അഫ്‌സലുല്‍ ഉലമ കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 വരെ അതാതു കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (ംംം.സമിിൗൃൗിശ്‌ലൃേെശ്യ.മര.ശി) ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."