HOME
DETAILS

യുവർ ഓണർ

  
backup
November 13 2022 | 03:11 AM

judiciary-2022-vyakthi-vicharam-nov-13

 

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസുമാരിൽ അമ്പതാമനായി ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഹാജരാവാത്തതിൽ അത്ഭുതത്തിന് അവകാശമില്ല. രാജ്യത്തിന്റെ സംസ്‌കാരത്തെ തന്നെ മോദി അപമാനിച്ചെന്നും മാപ്പു പറയണമെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞതിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. വിദ്യാർഥികൾക്കു തട്ടമിടാൻ അവകാശമില്ലെന്ന് വിധിച്ച കർണാടക ഹൈക്കോടതിയിലെ ഋതുരാജ് അവസ്തി ചെയർമാനും ലൗജിഹാദിനായി തലപുണ്ണാക്കിയ ജസ്റ്റിസ് കെ.ടി ശങ്കരൻ അംഗവുമൊക്കെയായി കേന്ദ്ര ലോ കമ്മിഷൻ പുനഃസംഘടിപ്പിച്ചതിനിടെയാണ് നിരവധി വിധിന്യായങ്ങളിലൂടെയും വിസമ്മത കുറിപ്പുകളിലൂടെയും പൗരന്റെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഉയർത്തിപ്പിടിച്ച ഡി.വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി സത്യവാചകം ചൊല്ലുന്നത്. രണ്ടു വർഷത്തേക്ക് ആ പദവിയിലുണ്ടാവും. ഏറ്റവും കൂടിയകാലം, ഏഴു വർഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ പുത്രനാണ് ഇദ്ദേഹം. അച്ഛനും മകനും ചീഫ് ജസ്റ്റിസാകുന്നത് ഇതാദ്യം. അച്ഛന്റെ കാലത്തെ വിധികൾ തിരുത്തിയെഴുതിയാണ് മകൻ നീതിയുടെ കാവൽക്കാരനായത്.
വിയോജനക്കുറിപ്പുകൾ ജനാധിപത്യത്തിന്റെ സുരക്ഷാവഴിയാണെന്ന് പ്രഖ്യാപിക്കുന്ന ഒരാളെ മോഡിഫൈഡ് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് സഹിക്കാനാവുമായിരിക്കാം. കേന്ദ്ര സർക്കാരിന്റെ താൽപര്യം സംരക്ഷിക്കുന്ന ആധാറിന്റെ സാധുത പരിശോധിച്ച വിധിയിൽ നാലുപേരും ഒരുഭാഗത്ത് നിന്നപ്പോഴാണ് ഏകനായി ഡി.വൈ ചന്ദ്രചൂഡ് വിയോജിച്ചത്. സാങ്കേതിക കാര്യങ്ങളിൽ വന്ന മാറ്റം ഭരണഘടന നൽകുന്ന സംരക്ഷണങ്ങൾ ഇല്ലാതാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന റൊമീല ഥാപ്പറുടെ ഹരജി തള്ളിയപ്പോഴും ചന്ദ്രചൂഡ് പൗരാവകാശത്തിന് ഭരണഘടന നൽകുന്ന പ്രാധാന്യത്തെ ഓർമിപ്പിച്ചാണ് വിയോജിച്ചത്.


2016ലാണ് അലഹബാദ് ഹൈക്കോടതിയിൽനിന്ന് സുപ്രിംകോടതിയിലേക്ക് ഇദ്ദേഹം എത്തുന്നത്. അയോധ്യയടക്കം നിരവധി പ്രധാന കേസുകളിൽ വിധിപറഞ്ഞ ചന്ദ്രചൂഡിനു മുന്നിലേക്ക് വരാനിരിക്കുന്നത് വിവാദമുണ്ടാക്കിയ പല കേസുകളാണ്. അയോധ്യയിൽ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത വിധിനൽകിയ ചന്ദ്രചൂഡ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ആരാധനാലയങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിന് തടസമല്ലെന്ന് നിരീക്ഷിച്ചു. താൻ തന്നെ വിധിപറഞ്ഞ ശബരിമല കേസിലെ റിവ്യൂ ഹരജിയടക്കം വൈകാതെ മുന്നിലെത്താനുണ്ട്. ആർത്തവമുള്ളവരടക്കം യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നൽകുമ്പോഴും ഉയർത്തിപ്പിടിച്ചത് ഭരണഘടനയിലെ സമത്വം എന്ന മൂല്യമാണ്. സ്വവർഗരതിയെ നിയമാനുസൃതമാക്കിയപ്പോഴും അദ്ദേഹം നിലകൊണ്ടത് പൗരന്റെ മൗലികാവകാശത്തിനൊപ്പമാണ്.

ഭൂരിപക്ഷത്തിന്റെ താൽപര്യത്തെ ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ആ ചരിത്രവിധിയുണ്ടായത്.
--
ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ എന്നു പ്രഖ്യാപിച്ച ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ജുഡിഷ്യറിയിൽ ഫെമിനിസം കടന്നുവരണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി.
-
പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലർത്തുന്നത് നിയമവിരുദ്ധമല്ലാതാക്കിയതും ഡി.വൈ ചന്ദ്രചൂഡ്.
-
വിചാരണത്തടവുകാരുടെ കാര്യം പരിഗണിക്കവെ സ്വാതന്ത്ര്യനിഷേധം ഒരു ദിവസത്തേക്കായാലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹത്തിന് നീതിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുമെന്നും ജുഡിഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും പറഞ്ഞുവയ്ക്കുന്നു. ദേശസ്‌നേഹം കൈത്തലപ്പിൽ കെട്ടിനടക്കേണ്ടതല്ലെന്ന പരാമർശം വന്നത് സിനിമാ തിയറ്ററുകളിൽ ദേശീയഗാനം ആലപിക്കണമെന്ന നിർദേശത്തെ പരിഗണിച്ചപ്പോഴാണ്. ചരിത്രംകൊണ്ട് തിരുത്താൻ പ്രയാസമാണ്. എന്നാൽ നമുക്ക് ഭാവിയിലേക്കുള്ള വഴി സജ്ജമാക്കാൻ കഴിയുമെന്നതടക്കം ചില്ലിട്ടു വയ്‌ക്കേണ്ട വാചകങ്ങൾ ആ നിയമപ്രതിഭയിൽ നിന്നുണ്ടായിട്ടുണ്ട്.


ഭക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടം മനുഷ്യരെ കൊല്ലുമ്പോൾ, രാജ്യദ്രോഹത്തിന്റെ പേരിൽ കാർട്ടൂണിസ്റ്റ് ജയിലിൽ കിടക്കേണ്ടിവരുമ്പോൾ ഭരണഘടന കരയുമെന്ന് അദ്ദേഹം പറയുന്നു. റിപ്പബ്ലിക്കൻ ടി.വിയിലെ അർണബ് ഗോസാമിക്കെതിരേ മഹാരാഷ്ട്ര പൊലിസ് എടുത്ത കേസിൽ ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവച്ച പൗരാവകാശ വ്യവസ്ഥ തന്നെയാണ് ഒരു സിനിമയെ കെട്ടുകെട്ടിക്കാൻ ശ്രമിച്ച മമത ബാനർജിക്ക് 20 ലക്ഷം രൂപ പിഴയിട്ടത്.


ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം നേടിയ ശേഷം, ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കിയാണ് നിയമത്തിലെ ബിരുദാനന്തര ബിരുദത്തിനായി ഹാർവാഡിലേക്ക് പോയത്. സ്‌കോളർഷിപ്പോടെ ജുറിഡിക്കൽ സയൻസിൽ ഗവേഷണ ബിരുദംകൂടി നേടിയാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. മുംബൈയിൽ അഭിഭാഷകനായി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1998ൽ അഡിഷനൽ സോളിസിറ്റർ ജനറലായി. മുംബൈ, അലഹബാദ് ഹൈക്കോടതിയിൽ അധ്യക്ഷനായി പ്രവർത്തിച്ച ശേഷം സുപ്രിംകോടതിയിൽ വന്നു. ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസാക്കുന്നത് തടയണമെന്ന് അഭ്യർഥിക്കുന്ന ഹരജി തള്ളിയ ശേഷമാണ് യു.യു ലളിത് തന്റെ പിൻഗാമിയായി ഇദ്ദേഹത്തെ നിർദേശിക്കുന്നത്.
ആദ്യഭാര്യ രശ്മി അർബുദരോഗത്തെ തുടർന്ന് മരിച്ചു. വർഷങ്ങൾക്കു ശേഷം കൽപനാദാസിനെ വിവാഹം ചെയ്തു. ആദ്യഭാര്യയിൽ രണ്ട് ആൺമക്കൾ. അഭിനവും ചിന്തനും. മഹി, പ്രിയങ്ക എന്നീ പെൺകുട്ടികളെ ഇപ്പോൾ ദമ്പതികൾ വളർത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  13 days ago
No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  13 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago