HOME
DETAILS
MAL
കൊവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം രണ്ടുദിവസത്തിനകം വിളിക്കാന്‍ നിര്‍ദേശം
backup
August 29 2021 | 16:08 PM
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടയുടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ രണ്ടുദിവസത്തിനകം വിളിച്ചുകൂട്ടാന്‍ സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതു ഇടങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. റെസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പൊലിസിന് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."