HOME
DETAILS

മോഷണക്കുറ്റം ആരോപിച്ച് വിചാരണ; പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി

  
backup
August 30 2021 | 03:08 AM

865546351-2

 

കൊല്ലത്തേക്ക് സ്ഥലംമാറ്റി
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ പിതാവിനെയും എട്ടുവയസുകാരി മകളെയും പരസ്യവിചാരണ ചെയ്ത വനിതാ പൊലിസ് ഉദ്യോഗസ്ഥ രജിതയെ പിങ്ക് പൊലിസ് പട്രോളില്‍ നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റി. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ആണ് ഉത്തരവിറക്കിയത്. രജിത 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. സംഭവത്തെക്കുറിച്ച് റൂറല്‍ ജില്ലാ പൊലിസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായപ്പോള്‍ ഉദ്യോഗസ്ഥ ക്ഷമ ചോദിക്കണമായിരുന്നു.


എന്നാല്‍, അത് സംഭവിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. പിതാവിനോടും മകളോടും മാപ്പ് പറയാതിരുന്നത് വീഴ്ചയാണെന്നും ഫോണ്‍ നഷ്ടമായപ്പോള്‍ ബാഗിലോ വാഹനത്തിലോ പരിശോധിച്ചിരുന്നെങ്കില്‍ പൊതുമധ്യത്തിലെ പ്രശ്‌നം ഒഴിവാക്കാമായിരുന്നെന്നും ഡി.ഐ.ജി പറഞ്ഞു. സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ശനിയാഴ്ച റൂറല്‍ ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയെ പിങ്ക് പൊലിസില്‍ നിന്ന് റൂറല്‍ ജില്ലാ പൊലിസ് ആസ്ഥാനത്തെ വുമണ്‍ സെല്ലിലേക്ക് മാറ്റിയിരുന്നു.


ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഐ.എസ്.ആര്‍.ഒ യിലേക്ക് പോവുന്ന കൂറ്റന്‍ വാഹനം കാണാനെത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ജയചന്ദ്രനും മകള്‍ക്കും പരസ്യവിചാരണ നേരിടേണ്ടിവന്നത്.
പിന്നീട് മറ്റൊരു ഉദ്യോഗസ്ഥ പൊലിസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗില്‍ നിന്ന് തന്നെ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago