HOME
DETAILS
MAL
ഇപ്പോഴും കോണ്ഗ്രസുകാരന്, പാര്‍ട്ടിയോടുള്ള സ്നേഹം മരണത്തോടെയേ അവസാനിക്കൂ; സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എ.വി ഗോപിനാഥ്
backup
August 30 2021 | 04:08 AM
പാലക്കാട്: പാര്‍ട്ടി വിടുന്നുവെന്നും സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാവിലെ 11 മണിക്ക് തീരുമാനം പറയുമെന്നും ഗോപിനാഥ് അറിയിച്ചു.
'സി.പി.എമ്മുമായി ചര്‍ച്ച നടന്നിട്ടില്ല. പാര്‍ട്ടി വിടുകയാണെങ്കിലെ ചര്‍ച്ചക്ക് പ്രസക്തിയുള്ളൂ'- ഗോപിനാഥ് ചൂണ്ടിക്കാട്ടി. സുധാകരനുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയോടുള്ള സ്നേഹം മരണത്തോടെ മാത്രമേ അവസാനിക്കൂ. കോണ്‍ഗ്രസിന് ദോഷം വരുന്ന നിലപാട് സ്വീകരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,എല്ലാം തേടിവന്നതാണ്. ഡി.സി.സി അധ്യക്ഷ പട്ടികയില്‍ അതൃപ്തിയില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."