HOME
DETAILS
MAL
ആര്.എസ്.പി ഇടയുന്നു: യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും, ഭാവികാര്യം ശനിയാഴ്ച തീരുമാനിക്കും
backup
August 30 2021 | 10:08 AM
തിരുവനന്തപുരം: യു.ഡി.എഫ് ഘടകക്ഷിയായ ആര്.എസ്.പി മുന്നണിവിടാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. വരുന്ന യു.ഡി.എഫ് യോഗങ്ങളില്‍ വിട്ടുനില്‍ക്കാന്‍ ആര്.എസ്.പി തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തോല്വിക്കാര്യത്തില് ചര്‍ച്ച നടത്തിയില്ലെന്ന പരാതിയാണ് ആര്.എസ്.പി ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് യു.ഡി.എഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ച വേണമെന്നായിരുന്നു ആര്.എസ്.പിയുടെ ആവശ്യം. എന്നാല്‍ യു.ഡി.എഫ് യോഗത്തിനുശേഷം മതി ഇതെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ്, ഇനി യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ആര്.എസ്.പി തീരുമാനിച്ചത്.
ശനിയാഴ്ച നടക്കുന്ന ആര്.എസ്.പിയുടെ യോഗത്തില്‍ ഭാവികാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."