''സാന്താക്ലോസ് വരുന്നു''- ട്രംപിന്റെ പ്രഖ്യാപനത്തെ ആഘോഷമാക്കി യു.എസ് ജനതയും മാധ്യമങ്ങളും
ന്യൂയോര്‍ക്ക്: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താനുമുണ്ടെന്ന മുന്‍ പ്രസിഡന്റ് 76കാരനായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ആഘോഷമാക്കി യു.എസ് ജനതയും ലോക മാധ്യമങ്ങള്‍. 'ഞാന്‍ വളരെ ആവേശത്തിലാണ്. ക്രിസ്തുമസ് പ്രഭാതമായെന്ന് എനിക്ക് തോന്നുന്നു, സാന്താക്ലോസ് വരുന്നു,- 54കാരനായ യു.എസ് പൗരന്‍ സ്റ്റേസി ബോവാസ്സോ പറഞ്ഞു.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന കാംപയിന്‍ പോലെ അലയൊലികള്‍ ഒന്നുമില്ലാതെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആക്ഷേപകരമായ വിളിപ്പേരുകളോ അസ്വാഭാവിക നൃത്തങ്ങളോ ഉണ്ടായിരുന്നില്ല. പ്രസംഗത്തിനിടെ എല്ലാവരും കാത്തിരുന്ന നിമിഷമെത്തിയപ്പോള്‍ 'ഞാന്‍ ഇന്ന് രാത്രി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നു'വെന്ന് ട്രംപ് പൊട്ടിത്തെറിച്ചു. മുതലാളിയായി മാറിയ പഴയ ടി.വി താരമായ മുന്‍ പ്രസിഡന്റിനോടുള്ള ആരാധന യു.എസ് ജനതയുടെ പ്രതികരണങ്ങളില്‍ കാണാം. ഡൊണാള്‍ഡ് ജെ. ട്രംപ് ഞങ്ങളുടെ പ്രസിഡന്റാണ്, ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരികെ വേണം-ട്രംപിന്റെ അനുയായികള്‍ ആവേശത്തോടെ പറഞ്ഞു.
ജോ ബൈഡനു കീഴില്‍ രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി ട്രംപ് ആരോപിച്ചു. പുതിയ ഭരണകൂടം അമേരിക്കയെയും അത് നിലകൊള്ളുന്ന എല്ലാറ്റിനെയും നശിപ്പിക്കുകയാണെന്ന് ട്രംപിന്റെ അനുയായി എറിക് പാര്‍ഡി എ.എഫ്.പിയോട് പറഞ്ഞു. ബൈഡന്‍ ഭരണകൂടം നമ്മുടെ ദേശീയ സ്വാതന്ത്ര്യവും അതിര്‍ത്തിയും സമ്പദ്‌വ്യവസ്ഥയും ക്രമസമാധാനവും നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ആ മനുഷ്യന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നു, അങ്ങനെയുള്ള ഒരാള്‍ പ്രസിഡന്റാവണം. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍'-എറിക് പാര്‍ഡി പറഞ്ഞു.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."