വണ്ടി കട്ടപ്പുറത്ത്; മാലിന്യം റോഡിലും!
പൊന്നാനി: മാലിന്യം നീക്കാനായി അഞ്ചു വര്‍ഷം മുന്‍പു പൊന്നാനി നഗരസഭ വാങ്ങിയ ഗുഡ്‌സ് ഓട്ടോറിക്ഷ കട്ടപ്പുറത്ത്.
ഹൈഡ്രോളിക് സംവിധാനത്തോടുകൂടിയ ഗുഡ്‌സ് വാഹനമാണ് ഒരിക്കല്‍പോലും ഉപയോഗിക്കാതെ ഫയര്‍ഫോഴ്‌സിന്റെ ഗോഡൗണില്‍ക്കിടന്നു നശിക്കുന്നത്. ഡ്രൈവര്‍മാര്‍ ഇല്ലെന്നു പറഞ്ഞാണ് അഞ്ചു ലക്ഷം രൂപ മുടക്കി വാങ്ങിയ വാഹനം ഉപയോഗിക്കാത്തത്.
വാഹനത്തിന്റെ ടയര്‍ പൂര്‍ണമായും നശിച്ച നിലയിലാണ്.
മറ്റു ഭാഗങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്തു. വലിയ ലോറി കടന്നുപോകാത്ത ഇടുങ്ങിയ വഴികളില്‍നിന്നു മാലിന്യം ശേഖരിക്കാനാണ് നിലവിലെ ഭരണസമിതി തുടക്കത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു വാഹനം വാങ്ങിയത്.
എന്നാല്‍, നഗരസഭയുടെ അനാസ്ഥകാരണം ഇതു നടന്നില്ല.
ഫയര്‍ഫോഴ്‌സിന്റെ ഗോഡൗണില്‍ വാഹനം തള്ളിയതുകാരണം അവരുടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാഹനം മാറ്റാന്‍ നഗരസഭ തയാറായില്ലെന്നു ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു.
നഗരത്തിന്റെ വിവിധയിടങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്ന സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം ഉപകാരമില്ലാതെ കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."