ശാന്തം രൗദ്രം വീരം...ഭാവങ്ങളേറെയാണ് ഈ ചിത്രങ്ങള്‍ക്ക്
അതി മനോഹരം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ മത്സരത്തിന്റെ ഭാഗമായി പുറത്തു വിട്ട ചിത്രങ്ങള്‍.
കലങ്ങി മറിഞ്ഞ് പ്രക്ഷുബ്ധമായ വെള്ളത്തില്‍ നീന്തുന്ന ചീറ്റക്കൂട്ടം, ഇര പിടിച്ച ശേഷം ചോരയൊലിക്കുന്ന മുഖവുമായി നില്‍ക്കുന്ന സിംഹിണി, വെള്ളപ്പൂക്കളില്‍ മുത്തമിടുന്ന പൂമ്പാറ്റ തുടങ്ങി ഭാവങ്ങള്‍ ഏറെയാണ് ഈ ചിത്രങ്ങള്‍ക്ക്.
തീറ്റയുമായി തിരിച്ചെത്തിയ അച്ഛനെ കണ്ട കുഞ്ഞിതത്തകളെ പകര്‍ത്തിയത് പത്തുവയസ്സുകാരി ഗഗനയാണ്. ശ്രീലങ്കക്കാരിയായ ഈ കുഞ്ഞുമിടുക്കി വീടിന്റെ മട്ടുപാവില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്.
ഡെയ്‌സിപ്പൂക്കളിലിരിക്കുന്ന പൂമ്പാറ്റയെ പകര്‍ത്തിയത് ഫ്രാന്‍സില്‍ നിന്നുള്ള എമിലിന്‍ ഡുപിയക്‌സ് ആണ്. 11-14 വയസ്സുള്ളവരുടെ കാറ്റഗറിയലാണ് ഈ ചിത്രം മത്സരത്തിനെത്തിയത്.
താന്‍സാനിയയിലെ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന സിംഹിണി. ലാറ ജാക്‌സണാണ് ഈ ചിത്രം പകര്‍ത്തിയത്.
ഇസ്‌റാഈലിയായ ഗില്‍ വിസണാണ് ഓര്‍ണമെന്റഡ് വിഭാഗത്തില്‍ പെട്ട പെണ്‍കൊതുകിനെ പകര്‍ത്തിയത്.
യു.എസ്.എയില്‍ നിന്നുള്ള ജോണി ആംസ്‌ട്രോങ്ങിന്റെതാണ് കുറുക്കന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."