എക്‌സ് എ ഗോള്‍ഡ് ഷോറൂം ദേര ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബായ്: എക്‌സ് എ ഗോള്‍ഡിന്റെ ഷോറൂം ദേര ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും അബ്ദുല്ല ഫലക്‌നാസും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എക്‌സ് എ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍മാരായ ഇസ്മായില്‍ എലൈറ്റ്, ജഷീര്‍ പി.കെ, ശ്രീജിത്, സുല്‍ഫിഖര്‍, റിഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍, റിയാസ് ചേലേരി, നെല്ലറ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ നെല്ലറ, എഎകെ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ മുസ്തഫ, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ അഷ്‌റഫ് താമരശ്ശേരി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഷാഹിദ് മാണിക്കോത്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി.
മൗറീഷ്യസ് ആസ്ഥാനമായ എക്‌സ് എ മാര്‍ക്കറ്റ്‌സ് എന്ന കമ്പനിയുടെ കീഴില്‍ എക്‌സ് എ ഗോള്‍ഡ് എന്ന സ്ഥാപനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. യുഎഇയിലെ ആദ്യ ഔട്‌ലെറ്റാണിത്. അഞ്ചോളം ജ്വല്ലറികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇവ പ്രവര്‍ത്തനമാരംഭിക്കും.
ബുള്ള്യന്‍ ട്രേഡിംഗില്‍ കേന്ദ്ര ശ്രദ്ധയുള്ള എക്‌സ് എ ഗോള്‍ഡ് ഷോറൂമുകളില്‍ നിന്നും ഗോള്‍ഡ് കോയിനുകള്‍, തോല, കിലോ ബാറുകള്‍ തുടങ്ങിയവ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് എക്‌സ് എ ഗോള്‍ഡിന്റെ ഓഫീസ് ഉദ്ഘാടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."