ആട് വിപണന മേള നടത്തി
തളിപ്പറമ്പ് : കുടുംബശ്രീ ജില്ലാമിഷനും,കണ്ണൂര്‍ ഗോട്ട് പ്രൊഡ്യൂസര്‍ കമ്പനിയും ചേര്‍ന്ന് ആട് വിപണന മേള സംഘടിപ്പിച്ചു. തളിപ്പറമ്പ് സെയ്ദ് നഗറില്‍ നടന്ന മേള നഗരസഭ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ അഞ്ചു ബ്ലോക്കുകളിലെ 800 ആടു കര്‍ഷകര്‍ അംഗങ്ങളായ, കുടുംബശ്രീ ജില്ലാമിഷന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കണ്ണൂര്‍ ഗോട്ട് പ്രൊഡ്യൂസര്‍ കമ്പനി തളിപ്പറമ്പ് നഗരസഭയുമായി ചേര്‍ന്ന് നടത്തിയ വിപണനമേളയില്‍ 110 ആടുകളാണ് വില്‍പ്പനയ്‌ക്കെത്തിയത്.
ഇടനിലക്കാരെ ഒഴിവാക്കി മികച്ച വില കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് വിപണനമേളയിലൂടെ സാധിക്കുന്നുണ്ടെന്നും മേളയില്‍ ഹൈദരാബാദിലേക്ക് 51 ആടുകള്‍ക്കും, മറ്റൊരു സ്വകാര്യ സംരഭകനില്‍ നിന്നും 30 ആടുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും, ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും പ്രാദേശിക വിപണിയില്‍ വില്‍ക്കാനായെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
കിലോഗ്രാമിന് 300രൂപയാണ് ആടിന്റെ വില. ചടങ്ങില്‍ സി രമ്യ അധ്യക്ഷയായി.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജനി രമാനന്ദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ മുഹമ്മദ് ബഷീര്‍, മെമ്പര്‍ സെക്രട്ടറി കെ പ്രദീപന്‍, കെ സുജാത, വി.കെ സുജാത, ഏലിക്കുട്ടി എബ്രഹാം, സി ഷൈജ, കെ വിജയന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."