കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നു; ഐ ഫോണില്‍ വന്ന അലര്‍ട്ടുകള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാക്കള്‍
കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നു; ഐ ഫോണില്‍ വന്ന അലര്‍ട്ടുകള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാക്കള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, കോണ്‍ഗ്രസ് മീഡിയ ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനത്, കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തു വന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചോര്‍ത്തല്‍ വിവരം നേതാക്കള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിദ്ധാര്‍ഥ് വരദരാജന്‍, സ്രീറാം കര്‍റി എന്നീ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്താന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ ഓഫീസിലെ മൂന്നു പേരുടെ ഫോണ്‍ കോളുകള്‍ ചേര്‍ത്തുന്നുവെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രി മുതലാണ് ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതായും വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ആപ്പിളില്‍ നിന്നുള്ള സന്ദേശം.
Received text & email from Apple warning me Govt trying to hack into my phone & email. @HMOIndia - get a life. Adani & PMO bullies - your fear makes me pity you. @priyankac19 - you, I , & 3 other INDIAns have got it so far . pic.twitter.com/2dPgv14xC0
— Mahua Moitra (@MahuaMoitra) October 31, 2023
മഹുവ മൊയ്ത്രയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. തന്റെ ഫോണും ഇമെയിലും ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര രാവിലെ ആരോപിച്ചിരുന്നു. ആപ്പിള്‍ കമ്പനിയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇമെയിലും മഹുവ എക്‌സില്‍ പങ്കുവെച്ചു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഹാക്കിങ്ങിനിരയായാല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പില്‍ മഹുവക്ക് ഇയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
Received from an Apple ID, [email protected], which I have verified. Authenticity confirmed. Glad to keep underemployed officials busy at the expenses of taxpayers like me! Nothing more important to do?@PMOIndia @INCIndia @kharge @RahulGandhi pic.twitter.com/5zyuoFmaIa
— Shashi Tharoor (@ShashiTharoor) October 31, 2023
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടുള്ള മഹുവയുടെ എക്‌സ് പോസ്റ്റില്‍, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തില്‍ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേര്‍ക്കും സമാനരീതിയില്‍ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.പണിയില്ലാതിരുന്ന മോദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരു ജോലി കിട്ടിയതില്‍ സന്തോഷമെന്ന് ശശി തരൂര്‍ പരിഹസിച്ചു. ആരെന്ന് അതിശയം തോന്നുന്നു.
Wonder who? Shame on you.
— Priyanka Chaturvedi?? (@priyankac19) October 30, 2023
Cc: @HMOIndia for your kind attention pic.twitter.com/COUJyisRDk
നാണമില്ലേ നിങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്ത് പ്രിയങ്ക ചതുര്‍വേദി എക്‌സില്‍ കുറിച്ചു. പ്രിയപ്പെട്ട മോദി സര്‍ക്കാറേ എന്തിനാണ് നിങ്ങളിത് ചെയ്യുന്നത് എന്നാണ് പവന്‍ ഖേരയുടെ ചോദ്യം.
Dear Modi Sarkar, why are you doing this? pic.twitter.com/3hWmAx00ql
— Pawan Khera ?? (@Pawankhera) October 31, 2023
ഇത് ജനാധിപത്യത്തിന്‍മേലുള്ള ആക്രമണമാണെന്ന് എ.എ.പി നേതാവ് രാഘവി ഛദ്ദ പ്രതികരിച്ചു. എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട കാര്യമാണിത്. ഇത് ഇന്ന് എന്റെ മേലായിരിക്കും, എന്നാല്‍ നാളെ നിങ്ങളുടെ നേര്‍ക്കാണ്- അദ്ദേഹം എക്‌സില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരമൊരു സമീപനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ചാരവൃത്തി നടത്തുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് നേതാക്കള്‍ക്ക് സന്ദേശമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."