നാഗറഹോളെ രാജീവ്ഗാന്ധി പാര്‍ക്കിന്റെ പേരുമാറ്റണമെന്ന് ബി.ജെ.പി
സ്വന്തം ലേഖകന്‍
വീരാജ്പേട്ട (കുടക്): രാജ്യത്തെ മുന്‍നിര ദേശീയ വന്യജീവി ഉദ്യാനമായ കുടക് ജില്ലയിലെ നാഗറഹോളെ രാജീവ്ഗാന്ധി നാഷനല്‍ പാര്‍ക്കിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. കുടകില്‍ നിന്നുള്ള മുന്‍ പട്ടാള മേധാവി ഫീല്‍ഡ് മാര്‍ഷല്‍ കാരിയപ്പയുടെ പേര് നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യം. ബി.ജെ.പി ഭരിക്കുന്ന അസമിലെ രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തിന്റെ പേര് ഒറാങ് ദേശീയപാര്‍ക്ക് എന്നാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു കുടക് ജില്ലയെ കൂടി പ്രതിനിധീകരിക്കുന്ന മൈസൂരു എം.പി പ്രതാപ് സിന്‍ഹ നാഗറഹോളെ ദേശീയ പാര്‍ക്കിന്റെ പേര് ഫീല്‍ഡ് മാര്‍ഷല്‍ കാരിയപ്പ ദേശീയപാര്‍ക്ക് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയത്.
അതേസമയം പ്രതാപ് സിന്‍ഹയുടെ ആവശ്യം പമ്പരവിഡ്ഡിത്തമാണെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."