HOME
DETAILS

തുടര്‍ച്ചയായ രണ്ടാം തോല്‍വി; ഖത്തര്‍ പുറത്തേക്ക്

  
backup
November 25, 2022 | 3:28 PM

qatar-senagal-football-doha-world-cup

ദോഹ: സെനഗലിനോടും തോറ്റ് ആതിഥേയര്‍ ലോകകപ്പില്‍നിന്ന് പുറത്തേക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെനഗല്‍ ഖത്തറിനെ തോല്‍പിച്ചത്. അനിവാര്യ ജയത്തിനായി ഇറങ്ങിയ സെനഗല്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍നിന്ന് ഏറെ ഭേദപ്പെട്ട പ്രകടനമാണ് ഖത്തര്‍ പുറത്തെടുത്തത്.

41ാം മിനിറ്റില്‍ ഖത്തര്‍ പ്രതിരോധത്തില്‍ വന്ന പാളിച്ചയില്‍നിന്നാണ് ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ചത്. ഖത്തര്‍ പ്രതിരോധതാരം ഖൗഖി വഴുതിവീണ സമയം നോക്കി ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ബൗലെ ദിയയുടെ കിടിലന്‍ ഷോട്ട് സ്‌കോറിങിന് തുടക്കമിട്ടു.ഹാഫ് ടൈം കഴിഞ്ഞ് കളി പുനരാരംഭിച്ച് മിനിറ്റുകള്‍ക്കകം സെനഗലിന്റെ രണ്ടാം ഗോള്‍ ഫമാറാ ദീദിയുവിലൂടെയാണ് പിറന്നു. ലോകകപ്പ് യോഗ്യതാഘട്ടത്തില്‍ സെനഗലിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ഫമാറ.

ഖത്തറിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് 78ാം മിനിറ്റില്‍ ഫലം കണ്ടു. ഇസ്മായീല്‍ മുഹമ്മദ് നല്‍കിയ ക്രോസ് ഏറ്റുവാങ്ങിയ മുഹമ്മദ് മുന്‍താരി ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ഹെഡറിലൂടെ ഗോള്‍വലയിലെത്തിക്കുകയായിരുന്നു. 84ാം മിനിറ്റില്‍ സെനഗല്‍ വീണ്ടും ലീഡുയര്‍ത്തി. ബാംബ ദിയങ്ങാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  a month ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  a month ago
No Image

വിനോദ സഞ്ചാരികളെ രക്ഷിക്കാനിറങ്ങി; പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

എല്‍.ഡി.എഫ് പിന്തുണയില്ല; തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസത്തില്‍ നിന്ന് യു.ഡി.എഫ് പിന്മാറി

Kerala
  •  a month ago
No Image

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്: കുട്ടനാടിന് പ്രാദേശിക അവധിയില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Kerala
  •  a month ago
No Image

വാഹന ഷെഡില്‍ തെരുവുനായ പ്രസവിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഭീഷണി; തൃശൂരിലെ സ്‌കൂളിന് ഇന്ന് അവധി

Kerala
  •  a month ago
No Image

വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ല? ടീം മാനേജ്മെന്റിനെതിരെ മുൻ ഇന്ത്യൻ നായകൻ രംഗത്ത്!

Cricket
  •  a month ago
No Image

യുദ്ധഭൂമിയിൽ നിന്ന് ഫുട്ബോൾ വൻകരയിലേക്ക്; കാനഡയെ ചരിത്രവിജയത്തിലേക്ക് നയിച്ച് മുൻ അഭയാർത്ഥി ബാലൻ!

Football
  •  a month ago
No Image

ജലദോഷത്തിന് ചികിത്സ തേടിയെത്തി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

National
  •  a month ago
No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  a month ago