HOME
DETAILS

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

  
Web Desk
June 29, 2026 | 1:52 AM

Nurses protesting on the streets

തൃശൂര്‍: ജൂബിലി മിഷന്‍, അമല മെഡിക്കല്‍ കോളജുകളിലെ നഴ്‌സുമാരുടെ സമരത്തില്‍ അനുകൂല തീരുമാനമാകാത്തതിനെ തുടര്‍ന്ന് യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ബിഷപ് ഹൗസിനു മുമ്പിലെ റോഡില്‍ കുത്തിയിരുന്നു പ്രാര്‍ഥനാ സമരം നടത്തി പ്രതിഷേധിച്ചു. രണ്ട് മെഡിക്കല്‍ കോളജുകളിലും നഴ്‌സുമാരുടെ വേതനവര്‍ധനവില്‍ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം ചെയ്യുമെന്നാണ് യു.എന്‍.എയുടെ നിലപാട്. 

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിന് മെഡിക്കല്‍ കോളജുകളിലെ യു.എന്‍.എയുടെ യൂനിറ്റ് ഭാരവാഹികളും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. 

അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് കുത്തിയിരുപ്പ് സമരം നടത്തുന്നത്. സമരം നടത്തുന്നതറിഞ്ഞ് ജില്ലകളിലെ വിവിധ ആശുപത്രികളില്‍നിന്ന് നഴ്‌സുമാര്‍ തൃശൂരിലേക്ക് രാത്രി വൈകിയും എത്തി. ഇന്ന് മറ്റ് ജില്ലകളില്‍നിന്നും നഴ്‌സുമാര്‍ സമരത്തില്‍ അണിചേരുമെന്ന് യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  2 hours ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  3 hours ago
No Image

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പണം തട്ടാന്‍ 'ബോസ് സ്‌കാം

Kerala
  •  3 hours ago
No Image

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്

Kerala
  •  3 hours ago
No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  3 hours ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  3 hours ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  10 hours ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  10 hours ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  11 hours ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  11 hours ago