കൂട്ടക്കുരുതി ന്യായീകരിക്കാന്‍ ഇസ്‌റാഈല്‍ 85 ലക്ഷം ഡോളര്‍ മുടക്കി ഓണ്‍ലൈന്‍ കാംപയിന്‍
കൂട്ടക്കുരുതി ന്യായീകരിക്കാന്‍ ഇസ്‌റാഈല്‍ 85 ലക്ഷം ഡോളര്‍ മുടക്കി ഓണ്‍ലൈന്‍ കാംപയിന്‍
പാരിസ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതി ന്യായീകരിക്കാന്‍ ഗ്രാഫിക്‌സ് ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ഇസ്‌റാഈലിന്റെ ഓണ്‍ലൈന്‍ കാംപയിന്‍. ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയാണ് മൂന്നാഴ്ചയോളം വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേര്‍ കുട്ടികളും സ്ത്രീകളും. ഗസ്സയില്‍ നിന്നുള്ള കാഴ്ചകള്‍ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്.
ആക്രമണം വംശഹത്യയിലേക്ക് കടന്നതോടെ നേരത്തെ യൂറോപ്പില്‍നിന്നടക്കം ഇസ്‌റാഈലിനു ലഭിച്ച പിന്തുണ കുറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം ഫലസ്തീന്‍ അനുകൂല കൂറ്റന്‍ റാലികളും നടന്നിരുന്നു. ഇസ്‌റാഈലിനെ യു.എസ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവിടെ ജനങ്ങള്‍ ഇസ്‌റാഈലിന് എതിരാണ്. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി ഇസ്‌റാഈലിനെയും യു.എസിനെയും ഞെട്ടിച്ചു. ന്യൂയോര്‍ക്കില്‍ ജൂതരും പ്രത്യേകമായി ഇസ്‌റാഈലിന്റെ വംശഹത്യയ്‌ക്കെതിരേ റാലി നടത്തിയിരുന്നു.
വംശഹത്യ തങ്ങളുടെ പേരില്‍ വേണ്ട എന്ന പ്ലക്കാര്‍ഡുകളുമായാണ് ജൂത സംഘടനകള്‍ റാലി നടത്തിയത്. ഈ സാഹചര്യത്തിലാണ് ഗ്രാഫിക്‌സ് ചിത്രങ്ങടക്കം ഉപയോഗിച്ച് ഇസ്‌റാഈല്‍ തങ്ങള്‍ക്കെതിരായ വികാരം ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ഓപറേഷന്‍ 'ഖുദ്‌സ് സ്റ്റോമില്‍' ഇസ്‌റാഈലില്‍ 1,400 പേരാണ് കൊല്ലപ്പെട്ടത്. അന്നു മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 8,300 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3000 പേര്‍ കുട്ടികള്‍.
യൂറോപ്പിലാണ് ഇസ്‌റാഈല്‍ അനുകൂല ഓണ്‍ലൈന്‍ പ്രചാരണം നടക്കുന്നത്. ഒരു പോസ്റ്റില്‍ കത്തിക്കരിഞ്ഞ കുഞ്ഞിന്റെ ചിത്രത്തില്‍ പാത്തോളജിസ്റ്റ് വിശദീകരിക്കുന്നതാണ്. ഈ കുഞ്ഞ് മരിച്ചത് ഹമാസ് ആക്രമണത്തിലാണെന്നാണ് ഇസ്‌റാഈല്‍ അവകാശവാദം.
ഇസ്‌റാഈലിനോട് സഹതാപം സൃഷ്ടിക്കുംവിധമുള്ള കാര്‍ട്ടൂണുകളും പ്രചരിക്കുന്നുണ്ട്. യൂറോപ്പിലെ വലതുപക്ഷ തീവ്രസംഘടനകളും ഇന്ത്യയിലെ സംഘ്പരിവാര്‍ അനുകൂലികളും ഇവ പ്രചരിപ്പിക്കുന്നുണ്ട്. തങ്ങളുടെ ആക്രമണം സ്വയംരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്നാണ് കാര്‍ട്ടൂണുകളിലെ ധ്വനി.
ഇസ്‌റാഈല്‍ പ്രചരിപ്പിക്കുന്ന ഗ്രാഫിക്‌സ് ചിത്രത്തിന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഹമാസും ഐ.എസും ഒരുപോലെയാണ് എന്ന് പറയുന്ന പോസ്റ്റുകളും വ്യാപകമാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ട്വീറ്റും ഹമാസും ഐ.എസും തുല്യമാണെന്നാണ് ആരോപിക്കുന്നത്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ഭീകരരുടെ താവളമാണെന്നും നെതന്യാഹു ട്വീറ്റില്‍ ആരോപിക്കുന്നു. ഇതിന്റെ ഗ്രാഫിക് വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
എങ്ങനെയാണ് തങ്ങള്‍ 2023 ല്‍ ആശയവിനിമയം നടത്തുന്നതെന്ന പേരില്‍ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഇമ്മാനുവല്‍ നാഹ്‌ഷോണിന്റെ വിഡിയോയും ഉണ്ട്. 100 കോടി പേര്‍ ഈ വിഡിയോ കണ്ടെന്നാണ് നാഹ്‌ഷോണ്‍ പറയുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിഡിയോ കണ്ടത്. സംറഷ് എന്ന എസ്.ഇ.ഒ കമ്പനിക്ക് വിഡിയോ പ്രമോഷനുവേണ്ടി വന്‍ തുക നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. 85 ലക്ഷം ഡോളറാണ് കമ്പനി ഇതിനായി ആവശ്യപ്പെട്ടത്.
ഫ്രാന്‍സിലാണ് ഈ വിഡിയോ പ്രചരിപ്പിക്കാന്‍ ഇസ്‌റാഈല്‍ ടാര്‍ഗറ്റ് നല്‍കിയത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. തീവ്ര വലതുപക്ഷ, മുസ്‌ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇമ്മാനുവല്‍ മാക്രോണും ഇസ്‌റാഈല്‍ ആക്രമണങ്ങളെ അനുകൂലിക്കുന്നില്ല. ഫ്രാന്‍സിലാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജൂതരുള്ളത്. അറബ് മുസ്‌ലിംകളും കൂടുതലുണ്ട്. ഇവിടെ വിഡിയോ പ്രചരിപ്പിക്കാന്‍ 4.6 ദശലക്ഷം ഡോളറാണ് ഇസ്‌റാഈല്‍ ചെലവാക്കിയത്.
ജര്‍മനിയില്‍ വിഡിയോ പ്രചരിപ്പിക്കാന്‍ 24 ലക്ഷം ഡോളറും യു.കെയില്‍ 12 ലക്ഷം ഡോളറും ഇസ്‌റാഈല്‍ നല്‍കിയെന്ന് സംറഷ് കമ്പനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 25 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 25 days agoകെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 25 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 25 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 25 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ
uae
• 25 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 25 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 25 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 25 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 25 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 25 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 25 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 25 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 25 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 25 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 25 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 25 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 25 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും