HOME
DETAILS

ഇസ്റാഇൗൽ വിരോധംജൂതവിരോധമല്ല

  
backup
November 02 2023 | 18:11 PM

anti-israel-is-not-anti-jewish

ഫാരിസ് പി.യു

ജൂതരെയും ക്രിസ്ത്യാനികളെയും ഇസ് ലാം കാണുന്നത് വേദക്കാരായിട്ടാണ്. ഇവർ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ)ക്ക് മുൻപ് നിയോഗിക്കപ്പെട്ട മൂസാ, ഈസ പ്രവാചകരുടെ അനുയായികളായിരുന്നെങ്കിലും വേദഗ്രന്ഥങ്ങളെ അവർ വക്രീകരിക്കുകയായിരുന്നു. അവരിലെ സ്ത്രീകളെ മുസ്‌ലിം പുരുഷന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി വിവാഹം കഴിക്കാവുന്നതാണ്, മതംമാറ്റാതെ തന്നെ. അവരുമായി കച്ചവട ബന്ധവും സാധ്യമാണ്. മുഹമ്മദ് നബിയുടെ ആഗമനത്തിനു മുൻപ് ക്രിസ്തുമതം സ്വീകരിച്ചവരുടെയും ഈസാനബിയുടെ ആഗമനത്തിനു മുൻപ് യഹൂദമതം സ്വീകരിച്ചവരുടെയും പരമ്പരയിൽ ജനിച്ച യഹൂദ, ക്രൈസ്തവർക്കാണ് ഈ പരിഗണനയുള്ളത്.

ഇസ്‌ലാമിക ഭരണകൂടത്തിനു കീഴിൽ അവർക്ക് സുഖമായി ജീവിക്കാം. ദിമിയ്യ് എന്നാണ് അവർ അറിയപ്പെടുന്നതുതന്നെ. ആ പദത്തിന് സംരക്ഷിക്കപ്പെടേണ്ടവർ എന്നാണർഥം. ദിമ്മിയായ ഒരു ജൂതനെയോ ക്രിസ്ത്യാനിയെയോ അകാരണമായി വധിച്ചവർക്ക് മുഹമ്മദ് നബി(സ്വ) നരകം വാഗ്ദാനം ചെയ്തിട്ട് പോലുമുണ്ട്. ചുരുക്കത്തിൽ ഇസ്‌ലാമിന് താത്വികമായി അശേഷം ജൂതവിരോധമില്ല. അതുതന്നെയാണ് ചരിത്രവും.മദീനയുടെ അധികാരം മുഹമ്മദ് നബിയുടെ കീഴിൽ വന്ന സമയം. അവിടെ ജൂതരും ക്രിസ്ത്യാനികളും അനേകമുണ്ട്. പരിശുദ്ധ പ്രവാചകൻ അവരുമായി കരാറിൽ ഏർപ്പെട്ടു.

മദീന കരാർ എന്നാണത് അറിയപ്പെടുന്നത്. ഒരുപക്ഷേ ലോകത്തെ ആദ്യത്തെ സെക്യുലർ കോൺസ്റ്റിറ്റ്യൂഷൻ അതാകും. ഓരോ ഗോത്രത്തിനും അവർക്കുള്ള അധികാരങ്ങൾ അനുവദിച്ചുകൊടുത്തു. ശത്രുസൈന്യത്തെ സഹായിക്കരുത് എന്ന വ്യവസ്ഥയുംവച്ചു. ഇരുഗോത്രങ്ങൾ തമ്മിൽ തർക്കം ഉണ്ടായാൽ രാഷ്ട്രത്തലവൻ മധ്യസ്ഥനാകുകയും ചെയ്യും. മുസ്‌ലിംകൾക്ക് ജൂതവിരോധം ഉണ്ടെങ്കിൽ എങ്ങനെ അവരുമായി കരാറിൽ ഏർപ്പെടും?


മുസ്‌ലിംകൾക്ക് ഒരു വർഗത്തോടും പ്രത്യേക അകൽച്ചയില്ല. വിശ്വാസവും കർമവുമാണ് മാനദണ്ഡം. വെള്ളക്കാരനായാലും കാപ്പിരിയായാലും ആദിവാസിയായാലും സത്യവിശ്വാസിയും സൽകർമ്മിയുമാണോ എങ്കിൽ അവൻ ഉന്നതൻ. കലിമ ചൊല്ലി മുസ്‌ലിമായാൽ മുൻപ് ജൂതനായിരുന്നോ ക്രിസ്ത്യാനിയായിരുന്നോ എന്നൊന്നും നോട്ടമില്ല. ഉണ്ടാവാൻ അനുവദനീയവുമല്ല. പ്രവാചക പത്നിമാരിൽ ഒരുവൾ മുൻപ് ജൂതയായിരുന്നല്ലോ. മഹതി ഉമ്മുൽ മുഅ്മിനീൻ സഫിയ ബീവി. അവർ ഇസ്‌ലാം സ്വീകരിച്ചു. എന്നിട്ടും ചിലർ മുൻപത്തെ യഹൂദ പാരമ്പര്യം പറഞ്ഞ് അധിക്ഷേപിക്കാൻ ശ്രമിച്ചപ്പോൾ പ്രവാചകൻ ആ പ്രവണതയെ തന്നെ വിലക്കി.

ജൂതന്റെ ജഡം കൊണ്ടുപോകുന്നത് കണ്ടപ്പോൾ മുഹമ്മദ് നബി അതിനെ ആദരിച്ച് എഴുന്നേറ്റുനിന്നതും ചരിത്രമാണ്. ജഡത്തെ ബഹുമാനിക്കണം എന്ന സർവകാലികമായ ആ അധ്യാപനത്തിന് ലോകത്ത് സമാനതകളില്ല.
പ്രവാചകന്റെ കാലം കഴിഞ്ഞു. ഭരണം അബ്ബാസികളുടെ കൈയിലെത്തി. അവരുടെ കാലത്തെ വൈജ്ഞാനിക ആധിപത്യം സുപരിചിതമാണ്. അക്കാലത്തും അബ്ബാസി വിവർത്തകരുടെ തലവൻ ഒരു ക്രിസ്ത്യാനിയായിരുന്നു. പേര് ഹുനൈൽ ഇബിനു ഇസ്ഹാഖ്. അങ്ങനെ അനേകം പേർ.


മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും ആവേശജനകമായ നിമിഷങ്ങളിൽ ഒന്ന് കുരിശ് പടയോട്ടക്കാരിൽ നിന്ന് സലാഹുദ്ദീൻ അയ്യൂബി ഖുദ്സിനെ മോചിപ്പിച്ച സന്ദർഭമാണ്. അതേ സലാഹുദ്ദീൻ അയ്യൂബിയുടെ ഉപദേശകൻ മൂസ ബിൻ മൈമൂൻ(മൈമൊണൈഡ്സ്) എന്ന ജൂത ചിന്തകനായിരുന്നു. മുസ്‌ലിംകൾക്ക് ഇമാം ഗസ്സാലിയെ പോലെയാണ് യഹൂദർക്ക് മൈമോണൈഡ്സ് എന്നും ഓർക്കുക.


ജൂതവിരോധത്തിൻ്റെ തുടക്കം
ജൂതവിരോധത്തിന്റെ ചരിത്രത്തിന്റെ പ്രധാന രംഗം അരങ്ങേറിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമനിയിലാണ്. ആന്റി സെമിറ്റിസിസം എന്നാണ് ജൂതവിരോധത്തിന്റെ സാങ്കേതികപദം. അത് ആദ്യമായി പ്രയോഗിച്ചത് 1879ൽ ജർമനിക്കാരനായ 'വിൽഹേം മാർ'ആണ്. ഇസ്‌ലാമിനോടും ക്രിസ്ത്യാനിസത്തോടുമുള്ള വെറുപ്പും ആന്റി സെമിറ്റിസത്തിനകത്ത് ഉൾപ്പെടേണ്ടതാണ്. ഈ മൂന്നും സെമിറ്റിക് മതങ്ങളാണ്. നൂഹ് നബിയുടെ മകനായ സാമിലേക്ക് ചേർത്താണ് സെമിറ്റിക് എന്ന പദത്തിന്റെ ഉൽപത്തിയെന്നും ചേർത്തുവായിക്കുക.

ജൂതവിരോധ സമയത്ത് അവർക്ക് അഭയം നൽകിയത് ഒട്ടോമൻ മുസ്‌ലിം ഭരണകൂടമാണ്. മുസ്‌ലിംകൾക്ക് പിന്നെന്തു ജൂതവിരോധം. ഹിറ്റ്ലറിന് പകരം ജർമനി ഭരിച്ചത് ഉസ്മാനികൾ ആയിരുന്നുവെങ്കിൽ 50 ലക്ഷത്തിലേറെ ജൂതന്മാർ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുമായിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് 'തോമസ് ഫ്രീഡ്മാൻ' എഴുതിയിട്ടുണ്ട്.


മുസ്‌ലിംകളിൽ ആരോപിക്കപ്പെട്ട ജൂതവിരോധം
പ്രവാചകന്റെ കാലത്ത് യഹൂദ ഗോത്രങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ മദീന കരാറിനെക്കുറിച്ച് സൂചിപ്പിച്ചല്ലോ. അത് ലംഘിക്കുകയും ശത്രുസൈന്യത്തെ സഹായിക്കുകയും ചെയ്തതിന്റെ പേരിൽ ചില ജൂതഗോത്രങ്ങളെ മദീനയിൽനിന്ന് നാടുകടത്തി. കരാർ ലംഘനവും വിശ്വാസവഞ്ചനയും രാജ്യദ്രോഹക്കുറ്റവും ആവർത്തിച്ചപ്പോൾ ഒരു വിഭാഗത്തിന് മാതൃകാപരമായ ശിക്ഷ നൽകുകയുമുണ്ടായി എന്നത് യാഥാർഥ്യമാണ്. അത് അവർ ജൂതരായതുകൊണ്ടല്ല. മറിച്ച് ആ ഗോത്രങ്ങൾ കൂട്ടമായി എടുത്ത രാജ്യദ്രോഹ നിലപാടിന്റെ പേരിലാണ്.

ഇന്നത്തെ ഗതിയും ഭിന്നമല്ല. നിലവിൽ ഇസ്റാഇൗൽ എന്ന രാജ്യത്തോട് മുസ്‌ലിം ജനതയ്ക്കുള്ള അനിഷ്ടം അവർ ജൂതരായി എന്നതുകൊണ്ടല്ല. അമേരിക്കയോട് അനിഷ്ടമുള്ളത് അവർ ലിബറലുകളോ ക്രിസ്ത്യാനികളോ ആയതുകൊണ്ടല്ലാത്തതുപോലെ. ഇന്ത്യക്കാർക്ക് കൊളോണിയൽ കാലത്തെ ബ്രിട്ടീഷുകാരോട് അനിഷ്ടമുണ്ടായത് അവർ ക്രിസ്ത്യാനികളായതുകൊണ്ടല്ലാത്തതുപോലെ. ഈ അനിഷ്ടങ്ങളുടെയെല്ലാം കാരണം അക്രമവും അധിനിവേശവും അനീതിയുമാണ്.


ബ്രിട്ടീഷുകാർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അധിനിവേശവും കൊള്ളയും നടത്തി അനീതി ഭരണം കാഴ്ചവച്ചു. അമേരിക്ക ഇറാഖിലും അഫ്ഗാനിലും ഇതുതന്നെ ചെയ്തു. ഇന്ന് ഇസ്റാഇൗൽ ഫലസ്തീനിൽ ഇൗ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നു. പിന്നെയെങ്ങനെ അനിഷ്ടം പ്രകടിപ്പിക്കാതിരിക്കും, എതിർക്കാതിരിക്കും. അക്രമിക്കുകയും എന്നാൽ അതിനെതിരേ ജനരോഷം ഉയരുമ്പോൾ ഇരവാദവുമായി രംഗത്തുവരുകയും ചെയ്യുന്നത് മിനിമം മാന്യതയ്ക്ക് നിരക്കാത്തതാണ്.
മതപരമായ മാനം


ഫലസ്തീൻ-ഇസ്റാഇൗൽ വിഷയത്തിൽ മതപരമായ അംശമില്ലേ? തീർച്ചയായും ഉണ്ട്. കാരണം തങ്ങളുടെ മതഗ്രന്ഥത്തിൽ വാഗ്ദത്വം ചെയ്യപ്പെട്ടു എന്ന് ജൂതന്മാർ അവകാശപ്പെടുന്ന ഫലസ്തീനികളുടെ ഭൂമിയിൽ അവർ അധിനിവേശം ചെയ്തതാണല്ലോ പ്രശ്നങ്ങളുടെ തുടക്കം. അപ്പോൾ പ്രശ്നങ്ങളുടെ തുടക്കത്തിന്റെ പ്രേരകം മതപരംതന്നെ. മാത്രവുമല്ല, ജെറൂസലമിൽ സ്ഥിതിചെയ്യുന്ന ബൈത്തുൽ മുഖദ്ദസ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മൂന്നാമത്തെ പള്ളിയാണ്. ആദ്യത്തെ ഖിബിലയും അതുതന്നെ. അവിടേക്ക് തിരിഞ്ഞാണ് 16 മാസം മുഹമ്മദ് നബിയും അനുയായികളും നിസ്കരിച്ചത്. അക്രമത്തിന്റെ പ്രേരകവും പിടിച്ചടക്കപ്പെട്ട ഇടവും മതപരമായതുകൊണ്ട് അക്രമത്തിനെതിരേയുള്ള ജനരോഷത്തിലും മതപരമായ ഭാഗമുണ്ടായി.


ഇസ്റാഇൗലിന്റെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധിയുടെ കാരണം. പിടിച്ചടക്കിയ ഭൂമിയിൽനിന്ന് അവർ തിരിച്ചുപോകണം. അതുമാത്രമാണ് പരിഹാരം. ഇതു ചെയ്യാതെ ഉപരോധം വർധിപ്പിക്കുകയും അധിനിവേശം തുടരുകയും ചെയ്യുകയാണ് ഇസ്റാഇൗൽ. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അധിനിവേശ ശക്തിയോട് പോരാടുകയാണ് ഫലസ്തീൻ. പോരാട്ടത്തിൽ കക്ഷികളുടെ ശൈലികൾ വ്യത്യസ്തമാകും. യാസർ അറഫാത്തിന്റെ പി.എൽ.ഒയുടെ രീതിയായിരിക്കില്ല ഹമാസിനുള്ളത്.

ഗാന്ധിജിയുടെ രീതിയല്ല സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എക്ക് ഉണ്ടായിരുന്നത് എന്നതുപോലെ പോലെ. എങ്കിലും രണ്ടും സ്വാതന്ത്ര്യ സമരം തന്നെ. രണ്ടു കൂട്ടരും സ്വാതന്ത്ര്യസമര സേനാനികളും. അതുകൊണ്ട് ഫലസ്തീനികളുടെ രാജ്യത്തുനിന്ന് ഇസ്റാഇൗൽ പിന്മാറി പ്രശ്നം അവസാനിപ്പിക്കേണ്ടതിനു പകരം ജൂതരായ തങ്ങൾക്കു നേരെ മുസ്‌ലിംകൾ വെറുപ്പ് പ്രചരിപ്പിക്കുന്നു എന്ന് നിലവിളിച്ച് പുകമറയിട്ടിട്ട് കാര്യമില്ല. അത് ആരൊക്കെ ഏറ്റെടുത്താലും കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചയുടെ വില പോലും അവർക്ക് കിട്ടില്ല.

Content Highlights:Anti Israel is not anti Jewish



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago