HOME
DETAILS

ആട്ടിയോടിച്ച് കൊന്നൊടുക്കുന്നു; തെക്കൻ ഗസ്സയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 241 പേർ

  
backup
November 09 2023 | 04:11 AM

thousands-of-palestinians-displaced-amid-israeli-attacks

ആട്ടിയോടിച്ച് കൊന്നൊടുക്കുന്നു; തെക്കൻ ഗസ്സയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 241 പേർ

ഗസ്സ: വടക്കൻ ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ ജനങ്ങളെ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യിപ്പിച്ച് അവിടെ കൂട്ടക്കുരുതി നടത്തുന്നു. വടക്കൻ ഗസ്സയേക്കാൾ തെക്കൻ ഗസ്സയാണ് സുരക്ഷിതമെന്നും അവിടേക്ക് പോകണമെന്നുമാണ് ഇസ്‌റാഈൽ സേന ആഹ്വാനം ചെയ്യുന്നത്. വാദി ഗസ്സ കടന്നു പോകണമെന്നും അതിനായി ഇന്നലെയും പകൽ ഏതാനും മണിക്കൂർ ആക്രമണം നിർത്തിവച്ചിരുന്നു. പരുക്കേറ്റ കുട്ടികളെയും മറ്റും എടുത്താണ് സ്ത്രീകളടക്കമുള്ളവർ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തത്.

തെക്കന്‍ ഗസ്സയിലേക്ക് പലായനം തുടരുന്നതായി ഉപഗ്രഹ ചിത്രങ്ങളിലും ദൃശ്യമാണ്. സലാഹുദ്ദീന്‍ റോഡ് വഴിയാണ് ജനങ്ങള്‍ തെക്കന്‍ ഗസ്സയിലേക്ക് പോകുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പലായനത്തിന് അനുവദിച്ചത്. വാദി ഗസ്സയ്ക്ക് മൂന്നു കിലോമീറ്റര്‍ അടുത്തുവരെ ഇസ്‌റാഈല്‍ സൈന്യം എത്തിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഉപഗ്രഹ ചിത്രങ്ങളിലും ജനങ്ങള്‍ ഈ റോഡ് വഴി പലായനം ചെയ്യുന്നതായി കാണാം. റോഡരികിലെ തകര്‍ന്ന കെട്ടിടങ്ങളും ദൃശ്യമാണ്.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തി. ആളുകളെ ഇവിടേക്ക് കേന്ദ്രീകരിച്ച് കൂട്ടക്കുരുതി നടത്തുകയാണെന്ന് ഹമാസ് പറയുന്നു. 27 ആക്രമണങ്ങളാണ് ഇവിടെ നടന്നതെന്നും 241 മരണം റിപ്പോര്‍ട്ട് ചെയ്‌തെന്നും ഹമാസ് പറഞ്ഞു. 18 ആശുപത്രികളും 40 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായി. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 193 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

കുളിക്കാനും അലക്കാനും കടല്‍വെള്ളം
നദാറുല്‍ ബലാഹ്: ഗസ്സയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ ആശ്രയിക്കുന്നത് കടല്‍വെള്ളത്തെ. കുളിക്കാനും വസ്ത്രം അലക്കാനും കടലിനെയാണ് ആശ്രയിക്കുന്നത്. ഇതും സാധ്യമാകുന്നത് തീരദേശത്തുള്ളവര്‍ക്ക് മാത്രമാണ്. ഗസ്സയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് ജലലഭ്യത കുറവാണ്. ഗസ്സ കുടിവെള്ളത്തിന് ആശ്രയിക്കുന്നതും കടല്‍വെള്ളം ശുദ്ധീകരിച്ചാണ്.

മധ്യധരണ്യാഴി ആണ് ഗസ്സയുടെ ഒരു ഭാഗത്തെ അതിര്‍ത്തി. ഇവിടത്തെ സ്‌കൂളുകള്‍ അടച്ച് അവ ദുരിതാശ്വാസ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.

സൈന്യം ഗസ്സ നഗരത്തില്‍; ഹമാസ് ആയുധകാര്യ മേധാവി കൊല്ലപ്പെട്ടെന്നും ഇസ്‌റാഈല്‍
നഗസ്സ: ഹമാസ് ആയുധകാര്യ മേധാവി മുഹ്‌സിന്‍ അബു സിന കൊല്ലപ്പെട്ടെന്ന് ഇസ്‌റാഈല്‍ സേന. ഗസ്സയില്‍ തുരങ്ക ശൃംഖലയ്ക്ക് നേരെ നടന്ന ആക്രമണത്തിലാണ് ഹമാസ് ഇന്റലിജന്‍സ് ആന്‍ഡ് വെപ്പണ്‍ ഡിപാര്‍ട്‌മെന്റ് തലവന്‍ കൊല്ലപ്പെട്ടത്. ഗസ്സയില്‍ ആക്രമണം തുടരുകയാണെന്നും ഹമാസിനെ തുടച്ചു നീക്കുമെന്നും അവരുടെ സംവിധാനങ്ങള്‍ തകര്‍ക്കുമെന്നും ഇസ്‌റാഈല്‍ സേന പറഞ്ഞു.

ഗസ്സയുടെ ഹൃദയനഗരത്തില്‍ ഇസ്‌റാഈല്‍ സേന എത്തിയെന്ന് പ്രതിരോധ മന്ത്രി യോയവ് ഗല്ലന്റ് പറഞ്ഞു. ഇസ്‌റാഈല്‍ തീരദേശത്തും കവചിത വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യം സൈന്യം പുറത്തുവിട്ടു. കഴിഞ്ഞ മാസം 14,000 കേന്ദ്രങ്ങളിലും 100 തുരങ്ക ശൃംഖലകളിലും ആക്രമണം നടത്തി തകര്‍ത്തുവെന്ന് ഇസ്‌റാഈല്‍ സേനാ മുഖ്യ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago