കേരള പൊലിസില്‍ സൈബര്‍ വളണ്ടിയറാകാം; നവംബര്‍ 25 വരെ അപേക്ഷിക്കാം
കേരള പൊലിസില്‍ സൈബര്‍ വളണ്ടിയറാകാം
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പൊലിസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയോഗിക്കുന്നു.
ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് കേരളാ പൊലീസ് വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. www.cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.സൈബര്‍ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.
വെബ്‌സൈറ്റില്‍ സൈബര്‍ വോളണ്ടിയര്‍ എന്ന വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ ആസ് എ വോളണ്ടിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ്സ് പ്രമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി 2023 നവംബര്‍ 25.
ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്‌ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബര്‍ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."