ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ഓണ്‍ലൈന്‍ ക്ലാസും തുടരും; വിപുലമായ പദ്ധതി, പ്രഖ്യാപനം രണ്ട് ദിവസത്തിനകം
തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനു ശേഷം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക്. സ്കൂള്‍ തുറക്കുന്നിനുള്ള മാനദണ്ഡം രണ്ടു ദിവസത്തികം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി വ്യക്തമാക്കി. രോഗപ്രതിരോധം മുന്നില്‍ കണ്ടുകൊണ്ടുള്ള മാനദണ്ഡം തയ്യാറാക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം അടങ്ങുന്ന സമൂഹത്തിന്റെ മുഴുവന്‍ ആശങ്കളും പരിഹരിക്കാനുതകുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് നടപ്പിലാക്കുക. ആരോഗ്യ വകുപ്പുമായി വിഷയം ചര്‍ച്ച ചെയ്യും. വിപുലമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം 15നകം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
- സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന് സൂചന
- രോഗം വരാതിരിക്കുന്നതിനുള്ള പഴുതുകള്‍ അടച്ചായിരിക്കും സ്കൂളുകള്‍ തുറക്കുക.
- സ്കൂളുകള്‍ സാനിറ്റൈസ് ചെയ്യും.
- വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് നല്‍കും.
- ക്ലാസുകളും ടൈംടേബിളും എങ്ങനെ വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
- ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും
വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റും. എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയപ്പോള്‍ ഇതുപോലെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നടന്നു. വിദ്യാര്‍ത്ഥികളുടെ സ്കൂളിലേക്കുള്ള വരവ് വരെ ചര്‍ച്ച ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."