HOME
DETAILS

താലിബാനെയും പങ്കെടുപ്പിക്കണം ; പാക് ആവശ്യം തള്ളി; സാര്‍ക് സമ്മേളനം റദ്ദാക്കി

  
backup
September 23, 2021 | 4:28 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

 


ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്റെ പ്രതിനിധിയായി താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയെ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുപ്പിക്കണമെന്ന പാക് ആവശ്യം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ നിരാകരിച്ചു.
പുറത്താക്കപ്പെട്ട അശ്‌റഫ് ഗനി സര്‍ക്കാരിന്റെ പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്‍ വാശിപിടിച്ചു. ഭിന്നിപ്പിനെതുടര്‍ന്ന് ഈ മാസം 25ന് ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന സാര്‍ക് സമ്മേളനം റദ്ദാക്കി.
യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്.
എല്ലാ അംഗരാജ്യങ്ങളും യോജിക്കാത്തതിനാല്‍ യോഗം ഒഴിവാക്കുകയാണെന്ന് അധ്യക്ഷ പദവിയിലുള്ള നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനൗപചാരിക യോഗത്തില്‍ താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് ആവശ്യത്തോട് ഭൂരിപക്ഷം അംഗരാജ്യങ്ങളും വിയോജിക്കുകയായിരുന്നു. രാജ്യം വിട്ട അശ്‌റഫ് ഗനി സര്‍ക്കാരിലെ പ്രതിനിധികളെ സാര്‍ക് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഒരുനിലയ്ക്കും പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്‍ വാശിപിടിച്ചത് പ്രശ്‌നം വഷളാക്കി.
പാകിസ്താന്റെ ഈ ആവശ്യത്തോടും അംഗരാജ്യങ്ങള്‍ വിയോജിച്ചു. അഫ്ഗാനെ കൂടാതെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ്, ശ്രീലങ്ക എന്നിവയാണ് സാര്‍ക് രാജ്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  a month ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  a month ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  a month ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  a month ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  a month ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  a month ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  a month ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  a month ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  a month ago