HOME
DETAILS

ബിഷപ്പിനെ തള്ളാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിവന്നത് രണ്ടാഴ്ച

  
backup
September 23, 2021 | 4:29 AM

56-6


തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിവാദം പടച്ചുവിട്ട പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിവന്നത് രണ്ടാഴ്ച. വിഷയം പരമാവധി ചര്‍ച്ചയാക്കാതെ 'എയറി'ല്‍നിന്ന് ഇറക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആലോചന. പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും ബിഷപ്പിനെ തള്ളാതെയും കടുത്ത നിലപാട് സ്വീകരിക്കാതെയും രണ്ടാഴ്ചയോളം നീട്ടിക്കൊണ്ടുപോയത് ഇക്കാരണത്താലാണ്. ഒടുവില്‍ മുസ്‌ലിം സംഘടനകള്‍ ഇന്നലെ കോഴിക്കോട്ട് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കാന്‍ തീരുമാനിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിയത്.
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു. നാളെ ഇടതുമുന്നണി യോഗം ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കില്ല. വിഷയത്തില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ബിഷപ്പിന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. സംഘ്പരിവാറും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന്‍ പറയുകയുണ്ടായി.


ഇടതുമുന്നണിയില്‍നിന്ന് ബിഷപ്പിനെ പിന്തുണച്ച ഏക നേതാവ് കേരളാ കോണ്‍ഗ്രസിന്റെ (എം) ജോസ് കെ. മാണിയാണ്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകര്‍ക്കുന്നവരാണെന്നുമായിരുന്നു ജോസിന്റെ വാക്കുകള്‍. സി.പി.എം മന്ത്രി വാസവന്‍ ബിഷപ്പിനെ സമീപിച്ചതും വിവാദത്തിനിടയാക്കി. ബിഷപ്പ് പണ്ഡിതനാണെന്നും വിവാദത്തിനു ശ്രമിക്കുന്നത് വര്‍ഗീയവാദികളാണെന്നും മന്ത്രി ആരോപിക്കുകയും ചെയ്തു.


എന്നാല്‍ തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണയ്ക്കാനോ പ്രസ്താവനയെ അംഗീകരിക്കാനോ സി.പി.ഐ തയാറായിരുന്നില്ല.
മതനേതാക്കള്‍ ഒരിക്കലും വര്‍ഗീയ വിഭജനത്തിനു ശ്രമിക്കരുതെന്നാണ് വിവാദത്തെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

National
  •  21 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് വില 550 ദിർഹത്തോട് അടുക്കുന്നു

uae
  •  22 days ago
No Image

വിനോദ സഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈൻ പൊട്ടി വീണ് അപകടം; 16 വയസുകാരന് ദാരുണാന്ത്യം

National
  •  21 days ago
No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  21 days ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  21 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  21 days ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  21 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  21 days ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  21 days ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  21 days ago