മസാല ബോണ്ട് കേസ്: തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഇ.ഡിക്ക് അനുമതി
കൊച്ചി: കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇ.ഡി.ക്ക് ഹൈക്കോടതിയുടെ അനുമതി. കിഫ്ബിയിലെ ഇ.ഡി. അന്വേഷണത്തിലാണ് സമന്‍സ് അയക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. സമന്‍സ് അയക്കുന്നതിനുള്ള തടസ്സം നീക്കിക്കൊണ്ട്, മുന്‍ ഉത്തരവ് കോടതി ഭേദഗതിചെയ്തു.
തോമസ് ഐസക്കിനെ ചോദ്യംചെയ്താല്‍ മാത്രമേ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ എന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഐസക്കടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
ഇ.ഡിയുടെ തുടര്‍നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും. ഇന്നലെയാണ് ഹരജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതിന്റെ ഇടക്കാലാ ഉത്തരവിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ എ.ആര്‍.എല്‍ സുന്ദരേശനാണ് ഇതുസംബന്ധിച്ച് ഇ.ഡിക്കായി ഹൈക്കോടതിയില്‍ ഹാജരായത്.
മസാല ബോണ്ട് കേസ്: തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഇ.ഡിക്ക് അനുമതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."