HOME
DETAILS
MAL
കാഞ്ഞിരപ്പള്ളിയില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത: മാതാപിതാക്കളെ ചോദ്യം ചെയ്യും
backup
September 26 2021 | 14:09 PM
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത. മാതാപിതാക്കളെ ചോദ്യം ചെയ്യും. ശ്വാസംമുട്ടിയാണ് മരണം എന്നു വ്യക്തമായതായി പൊലിസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പൊലിസ് വ്യക്തമാക്കി.
കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."