പത്താം ക്ലാസുകാര്‍ക്ക് കേരള പി.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; ഇത്തവണ പ്രിലിംസ് ഇല്ലാതെ ഒറ്റപ്പരീക്ഷ
പത്താം ക്ലാസുകാര്‍ക്ക് കേരള പി.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; ഇത്തവണ പ്രിലിംസ് ഇല്ലാതെ ഒറ്റപ്പരീക്ഷ
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന എല്‍.ഡി.ക്ലര്‍ക്ക് - 2024 പരീക്ഷകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പി.എസ്.സി. വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് ക്ലര്‍ക്ക് പരീക്ഷകള്‍ക്ക് 2024 ജനുവരി 3, രാത്രി 12 മണി വരെ അപേക്ഷിക്കാം. പ്രിലിംസ് പരീക്ഷ ഒഴിവാക്കി ഇത്തവണ ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക.
പരീക്ഷ തീയതി ജനുവരി ആദ്യ വാരം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യമായ മറ്റേതെങ്കിലും പരീക്ഷ ജയിക്കണമെന്നാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം.
18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും. നിലവില്‍ കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,000 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി www.keralapsc.gov.in അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക വിജ്ഞാപനം: click hear
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."