HOME
DETAILS

കോഴിക്കോട്ടുനിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ

  
backup
September 30, 2021 | 4:28 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf

 

തിരുവനന്തപുരം: കോഴിക്കോട് താമരശ്ശേരിയില്‍നിന്നു ശേഖരിച്ച ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍നിന്നു ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപാ വൈറസിന് എതിരായ ഐ.ജി.ജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചു.
നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിനു സമീപപ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍നിന്ന് ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണമാണ് പൂനെ എന്‍.ഐ.വി സംഘം വവ്വാലുകളെ ശേഖരിച്ചതും പരിശോധന നടത്തിയതും.
50 പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. പഠനങ്ങള്‍ നടത്തിയശേഷമേ കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ.
നിപായുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകളാണെന്ന് കരുതേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. ഈ കാലയളവില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ചിട്ടയായ പ്രവര്‍ത്തനമാണ് രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായത്.
ഇന്‍കുബേഷന്‍ കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍ രോഗം നിയന്ത്രണത്തില്‍ വന്നതായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.സെപ്റ്റംബര്‍ 4ന് നിപാ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
ഹൗസ് ടു ഹൗസ് സര്‍വേയുടെ ഭാഗമായി പഞ്ചായത്തുകളുടെ സഹായത്തോടെ 16,732 വീടുകളും 76,074 ആളുകളെയും സന്ദര്‍ശിച്ചു. 50 പേരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു.
ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


സെപ്റ്റംബര്‍ 5ന് ആണ് നിപാ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നിപാ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂര്‍ (വാര്‍ഡ് 9) അടച്ചിരുന്നു. കേന്ദ്ര സംഘവും മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.
ആദ്യഘട്ടത്തില്‍ ശേഖരിച്ച മൃഗസാംപിളുകള്‍ ഭോപ്പാലില്‍ പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിയത്. മരിച്ച കുട്ടിയുടേത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നിഗമനം. ഇതു മൂന്നാം തവണയാണ് കേരളത്തില്‍ നിപാ സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  a month ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  a month ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  a month ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  a month ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  a month ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  a month ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  a month ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  a month ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  a month ago