HOME
DETAILS

സഊദിയുടെ സർജിക്കൽ സ്ട്രൈക്ക്; യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽനിന്ന് ഇസ്റാഈലിനെ ഒഴിവാക്കി, പകരം സിറിയ

  
Web Desk
February 21, 2026 | 6:14 AM

UAEs First Net-Zero Energy Mosque Opens in Masdar City

റിയാദ്: യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി സൗദി അറേബ്യ. ഗ്രീസിലേക്ക് ഡാറ്റാ കേബിൾ എത്തിക്കുന്നതിനായി ഇസ്രായേലിന് പകരം സിറിയയെ ട്രാൻസിറ്റ് രാജ്യമാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും നയതന്ത്ര ബന്ധങ്ങളും മുൻനിർത്തിയാണ് സൗദിയുടെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022-ൽ ഗ്രീസുമായി ചേർന്ന് പ്രഖ്യാപിച്ച 'ഈസ്റ്റ് ടു മെഡ് ഡാറ്റ കോറിഡോർ' (East to Med data Corridor) പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. സിറിയയുടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഏകദേശം 800 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് സൗദി അറേബ്യ നടത്തുന്നത്. 4,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി സിറിയയെ അന്താരാഷ്ട്ര തലത്തിൽ ബന്ധിപ്പിക്കാനാണ് സൗദി ടെലികോം കമ്പനി (STC) ലക്ഷ്യമിടുന്നത്.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ സൗദി അറേബ്യ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സയണിസ്റ്റ് രാജ്യവുമായുള്ള ബന്ധം താൽക്കാലികമായി അകറ്റി നിർത്തുന്നതിനും, അറബ് ലോകത്ത് സിറിയയുടെ സ്വാധീനം വീണ്ടെടുക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ദമസ്കസിനെ മേഖലയിലെ കണക്റ്റിവിറ്റിയുടെ കേന്ദ്രമാക്കി മാറ്റാനാണ് സഊദിയുടെ താല്പര്യം.

അതേസമയം, ഇസ്രായേലിനെ ഒഴിവാക്കാനുള്ള സൗദിയുടെ തീരുമാനം ഗ്രീസിന് വെല്ലുവിളിയായേക്കാം. ഇസ്രായേലുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന ഗ്രീസിന് പുതിയ റൂട്ട് മാറ്റം എത്തരത്തിൽ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. ഡാറ്റാ കേബിളിന് പുറമെ, സിറിയ വഴി ഗ്രീസിലേക്ക് വൈദ്യുതി കേബിൾ എത്തിക്കാനുള്ള പദ്ധതിയും സൗദിയുടെ പരിഗണനയിലുണ്ട്.

English Summary: Saudi Arabia is planning to reroute its proposed fibre-optic cable project to Greece through Syria, replacing the previously considered route via Israel. This strategic pivot, part of the "East to Med Data Corridor" project launched in 2022, reflects shifting regional alliances and Riyadh’s attempt to reintegrate Syria into the Arab fold while distancing itself from Israel amid the ongoing conflict in Gaza.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  3 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  3 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  3 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  3 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  3 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  3 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  3 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  3 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  3 days ago