HOME
DETAILS

ദിവസവും ഓറഞ്ച് കഴിച്ചോളൂ.. ഗുണങ്ങള്‍ നിരവധിയാണ്

  
backup
December 10 2023 | 11:12 AM

orange-fruit-benfits-latest-info

ദിവസവും ഓറഞ്ച് കഴിച്ചോളൂ.

ഇപ്പോള്‍ ഓറഞ്ചിന്റെ സീസണാണ്. ന്യായമായ വിലയ്ക്ക് തന്നെ നല്ല മധുരമുള്ള ഓറഞ്ച് വിപണിയില്‍ ലഭ്യമാണ്. വെറും ഒരു പഴം എന്നതിനേക്കാള്‍ ഉപരിയായി ധാരാളം ഗുണങ്ങള്‍ ഓറഞ്ചിലുണ്ട്. അവ നിങ്ങളുടെ ഭക്ഷണം, നിങ്ങളുടെ സൗന്ദര്യസംരക്ഷണം എന്നിവയുടെ ഭാഗമായി എളുപ്പത്തില്‍ ഉപയോഗിക്കാം. എന്തിനേറെ, രുചികരമായ കേക്കുകള്‍ അലങ്കരിക്കുവാന്‍ വരെ ഈ പ്രിയപ്പെട്ട പഴം നിങ്ങള്‍ക്ക് ഉപയോഗിക്കാം.

വിവിധ ഗുണങ്ങളെക്കുറിച്ച് അറിയാം

  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ എ, ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളായ കരോട്ടിനോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ധാരാളം ധാതുക്കള്‍ എന്നിവ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. ഒരു ദിവസം ഒരു ഓറഞ്ച് കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മുകളില്‍ പറഞ്ഞിരിക്കുന്ന പോഷകങ്ങള്‍ കാരണം, ആരോഗ്യത്തിന് മൊത്തത്തിലുള്ള ഗുണം നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് അണുബാധകള്‍ ഒഴിവാക്കാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയില്‍ നിന്ന് നിങ്ങളെ സുരക്ഷിതമായി നിലനിര്‍ത്താനും, സൂര്യതാപം മൂലം ചര്‍മ്മത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു .

  • ആരോഗ്യമുള്ള ഹൃദയത്തിന്

ആരോഗ്യമുള്ള ഹൃദയം എന്തിനുവേണ്ടിയാണ് ആഗ്രഹിക്കുന്നത്? കുറച്ച് മാത്രം കലോറി, പൂജ്യം അളവില്‍ പൂരിത കൊഴുപ്പുകള്‍, പൂജ്യം കൊളസ്‌ട്രോള്‍, ധാരാളം ഡയറ്ററി ഫൈബര്‍, അവശ്യ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുള്ള ഒരു പഴം, അതിനായി കൂടുതല്‍ തിരയേണ്ട കാര്യമില്ല. ഓറഞ്ച് സ്വാഭാവികമായും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്, അതുപോലെ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ ഓറഞ്ച് കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുവാന്‍ സഹായിക്കുന്നു.

  • കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചില്‍ പെക്റ്റിന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

  • ചര്‍മ്മ സൗന്ദര്യത്തിന്

ചര്‍മ്മത്തെ മനോഹരമാക്കുന്നതില്‍ ഏറ്റവുമധികം ഗുണം ചെയ്യുന്ന പഴം ഏതാണ്? ഉത്തരം ഓറഞ്ച്! ഓറഞ്ചില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു, ചുളിവുകള്‍, അകാല വാര്‍ദ്ധക്യം എന്നിവ തടയുന്നു. മുഖക്കുരു കുറയ്ക്കുന്നതിനും നിര്‍ജ്ജീവ ചര്‍മ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചില്‍ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി ശരീരത്തെ കൊളാജനും എലാസ്റ്റിനും ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

  • മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്തുന്നു

നിങ്ങള്‍ കഴിക്കുന്ന. ഭക്ഷണമാണ് നിങ്ങളുടെ ആരോഗ്യത്തിന് ആധാരം. അതുകൊണ്ടാണ്, പരിക്കില്‍ നിന്ന് കരകയറുമ്പോള്‍, കാല്‍സ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ് എന്ന് പറയുന്നത്. മുറിവുകള്‍ ഉള്ളപ്പോള്‍ ഓറഞ്ച് കഴിക്കുക. കാരണം, ഓറഞ്ചില്‍ ഇവയെല്ലാം അടങ്ങിയിരിക്കുന്നു, അത് വേഗത്തില്‍ മുറിവുകള്‍ ഭേദമാക്കി, നിങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ സഹായിക്കുന്നു.

  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിരവധി രോഗങ്ങളുടെ ലക്ഷണമാണ്. എന്താണ് തെറ്റെന്ന് ആശയവിനിമയം നടത്താനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമാണിത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ധാരാളം ഫൈറ്റോകെമിക്കല്‍സ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു. അവ വളരെ ഉയര്‍ന്ന അളവിലോ വളരെ താഴ്ന്ന നിലയിലോ ആയിരിക്കരുത് എന്നത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതും കുറയുന്നതും ക്രമേണ ആയിരിക്കണം. അതുകൊണ്ടാണ് ഓറഞ്ച് പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ക്കും പഴങ്ങള്‍ക്കും നാം നമ്മുടെ ഭക്ഷണക്രമത്തില്‍ ഊന്നല്‍ നല്‍ക്കേണ്ടത്. ഓറഞ്ച് രുചികരവും മധുരമുള്ളതുമായകാം, പക്ഷേ ഡയറ്ററി ഫൈബറര്‍ കൊണ്ട് സമ്പന്നമാണ്. ഓറഞ്ച് കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ പ്രകാശനം മന്ദഗതിയിലുള്ളതും സ്ഥിരവുമാണെന്ന് ഇത് ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹമുള്ള ആളുകള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച പഴമാണ് ഓറഞ്ച് എന്ന കാര്യത്തില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago