HOME
DETAILS

വേലിക്കപ്പുറത്തെ വിശ്വം

  
backup
December 17 2023 | 15:12 PM

editorial-today-3

ആദർശത്തിലെ ദൃഢത കൊണ്ടും നിലപാടിലെ തെളിമ കൊണ്ടും ഇടപെടലിലെ ലാളിത്യത്താലും സി.കെ ചന്ദ്രപ്പന്റെ പിൻഗാമിയാണ് ബിനോയ് വിശ്വം. സാ ക്ഷാൽ വെളിയം ഭാർഗവന്റെയും ചന്ദ്രപ്പന്റെയും കളരിയിൽ അഭ്യസിച്ചുനേടിയ ആദർശക്കരുത്തിന്റെ ബലത്തിലാണ് അങ്ങ് ഇന്ദ്രപ്രസ്ഥം വരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാവായി മാറാൻ ബിനോയ് വിശ്വത്തിന് കഴിഞ്ഞത്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐയുടെ മുഖമായി തിളങ്ങി നിൽക്കവെ ബിനോയ് വിശ്വം പുതിയ നിയോ ഗവുമായി കേരളത്തിലെത്തുകയാണ്. കാനം രാജേന്ദ്രന്റെ വിടവാ ങ്ങലിന് ശേഷം ബിനോയ് വിശ്വത്തെ താൽക്കാലിക സംസ്ഥാന സെക്രട്ടറിയാക്കാൻ സി.പി.ഐ നേതൃത്വത്തിന് മുന്നിൽ കൂടുതൽ ആലോചന വേണ്ടിവന്നില്ല.


പെരുമാറ്റത്തിലെ സൗമ്യത രാഷ്ട്രീയ സംവാദങ്ങളിലും സഹക രണങ്ങളിലും കലർപ്പില്ലാതെ പ്രകടിപ്പിക്കുന്ന ബിനോയ് വിശ്വം, ഇടതു പാർട്ടികളിലെ അപൂർവം ജനുസ്സുകളിലൊന്നാണ്. രാഷ്ട്രീ യം മാത്രമല്ല, കഥയും കവിതയും പ്രകൃതി സ്നേഹവും മനുഷ്യപ റ്റും പിശുക്കില്ലാതെ കൊണ്ടുനടക്കുന്നവൻ. ഭൂഗോളത്തിന്റെ ഏതു കോണിലായാലും പരിസ്ഥിതിക്കു നേരെ ഉയരുന്ന വാളുകൾക്കെ തിരേ ഒരു മടിയുമില്ലാതെ നിലയെടുത്ത് നിന്ന് പോരാടുന്ന ശീലമാ ണ് ബിനോയ് വിശ്വത്തെ വ്യത്യസ്തനാക്കുന്നത്.


വിദ്യാർഥി കാലം മുതൽ സി.പി.ഐയുടെ കാറ്റേറ്റാണ് ബിനോ യ് വിശ്വം വളർന്നത്. കമ്യൂണിസ്റ്റ് നേതാവും വൈക്കം മുൻ എം.എ ൽ.എയുമായിരുന്ന സി.കെ വിശ്വനാഥന്റെ പാർട്ടിക്കുറ് ബിനോയ് വിശ്വത്തിനും പകർന്നുകിട്ടി. അച്ഛനെ പോലെ ആദർശം വിട്ടുള്ള ഒരു ഒത്തുതീർപ്പിനും മകനും നിന്നുകൊടുത്തില്ല. വൈക്കം ഗവ.
ബോയ്സ് ഹൈസ്കൂളിൽ എ.ഐ.എസ്.എഫ് സെക്രട്ടറിയായി തുടങ്ങിയ ബിനോയ് വിശ്വം പിന്നീട് പാർട്ടിക്കുള്ളിൽ പല നിലക ളിലും പ്രവർത്തിച്ചു. കളമശ്ശേരി സെന്റ് പോൾസ് കോളജ് യൂനിയ ൻ ചെയർമാൻ, കേരള യൂനിവേഴ്സിറ്റി യൂനിയൻ അംഗം, കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സി ൻഡിക്കേറ്റ് മെംബർ, എ.ഐ.എസ്.എഫിന്റെ സംസ്ഥാന പ്രസി ഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തി ന്റെ വൈസ് പ്രസിഡന്റ്, ഏഷ്യാ പസഫിക് കമ്മിഷന്റെ തലവൻ എന്നീ പദവികളിൽ പ്രവർത്തിച്ചപ്പോഴൊന്നും പേരുദോഷം കേൾപ്പിച്ചില്ല.

നാദാപുരത്ത് നിന്ന് രണ്ടു വട്ടം എം.എൽ.എയും അതി ലൊന്നിൽ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം മന്ത്രി യായപ്പോഴും തന്റെ പോരിനൊപ്പം ആരോപണങ്ങൾ കെട്ടിത്തു ക്കാൻ ആർക്കും അവസരം നൽകിയില്ല.പദവിയല്ല, നിലപാടാണ് മുഖ്യമെന്ന് ഇടയ്ക്കിടെ പൊതു സമൂഹ ത്തെ ഓർമിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ് ബിനോ യ് വിശ്വം. എന്നാൽ തന്റെ ആദർശവും താൻ പിന്തുടർന്നു പോരു ന്ന പാർട്ടി ലൈനും ഇന്നത്തെ സി.പി.ഐയിൽ അത്രയൊന്നും സ്വീകാര്യമല്ല എന്നത് ബിനോയ് വിശ്വത്തെയും അലട്ടുന്നുണ്ടാവണം. ചന്ദ്രപ്പന് ശേഷം, പാർട്ടി അന്നോളം സൂക്ഷിച്ച ചില സമീപ നങ്ങൾ പതുക്കെ അയഞ്ഞു തുടങ്ങിയെന്നാണ് എം.എൻ സ്മാര കത്തിൽ നിന്നുള്ള അടക്കംപറച്ചിലുകൾ. പഴയ പാർട്ടിയെങ്കിലും പുതിയ കാലത്തിന്റെ ശീലങ്ങൾ ആവോളം സി.പി.ഐയിലുമുണ്ട്.

അധികാരത്തോട് കൃത്യമായ അകലം പാലിച്ച വെളിയം ഭാർഗവ നെ പോലുള്ളവരെ മഷിയിട്ടു നോക്കിയാൽ ഇക്കാലത്ത് സി.പി. ഐയിൽ എന്നല്ല, ഒരു പാർട്ടിയിലും കണ്ടെത്തുക എളുപ്പമല്ല. അതു കൊണ്ടു തന്നെ സി.പി.ഐയിലും വ്യക്തി കേന്ദ്രീകൃതവും വിഭാഗീ യവുമായ ചേരുവകൾ കുറച്ചു കാലമായി സജീവമായുണ്ട്. പാർട്ടി യിലെ കാനം, ഇസ്മായിൽ പക്ഷങ്ങളുടെ ഏറ്റുമുട്ടലാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനം വരെ കണ്ടത്. പിന്നീട് യുവാക്കളും ട്രേഡ് യൂനിയൻ നേതാക്കളും ഔദ്യോഗിക പക്ഷത്തിനൊപ്പമായതോ ടെ സി.പി.ഐയിൽ കാനത്തിന്റെ കാലമായി.

എന്നാൽ അപ്പോഴും ഇസ്മായീലും പ്രകാശ് ബാബുവും ഇടഞ്ഞുതന്നെ. എന്നാൽ, ഒരു വേലിക്കുള്ളിലും ബിനോയ് വിശ്വത്തെ ആരും കണ്ടില്ല. പക്ഷ ക്കാരനല്ലാതിരുന്നിട്ടും ബിനോയ് വിശ്വത്തെ താൽക്കാലിക ക്രട്ടറിയാക്കാനുള്ള തീരുമാനത്തെ പോലും ഇസ്മായിൽ പക്ഷം എതിർത്തു. കാനം അരികിലേക്ക് മാറ്റിയതുപോലെ ബിനോയ് ഒഴിവാ ക്കില്ലെന്ന് ഇസ്മായീലിന് അറിയാമെങ്കിലും പിടിവിട്ടുപോകാതിരി ക്കാനുള്ള ഒരു മുൻകൂർ ഉളിവീശലാണത്. എന്തായാലും ബിനോയ് കരുതിയിരിക്കും.

സൗമ്യനെങ്കിലും വാക്കിൽ വെള്ളിടി വീഴ്ത്താൻ ബി നോയ്ക്കും അറിയാമെന്ന് സഹപ്രവർത്തകർക്ക് അറിവുള്ളതാണ്. പഴയകാലത്തെ പാർട്ടിയെന്നും വലതു കമ്യൂണിസ്റ്റുകാരെന്നും സി.പി.എം വക ആവോളം വിമർശനം കേൾക്കുന്നവരാണ് സി.പി. ഐക്കാർ. പിളർന്ന് വഴി പിരിഞ്ഞതോടെ തങ്ങളാണ് ശരിയെന്ന് സമർഥിക്കാനുള്ള ഇരു കൂട്ടരുടെയും വാക്പോരിന് കാലമേറെ പഴ ക്കമുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം സി.പി.ഐയുടെ മേൽ കൊ ട്ടാൻ സി.പി.എം മടിക്കാറുമില്ല. ചില ജില്ലകളിലെങ്കിലും പാർട്ടിക്ക് കടുത്ത ശത്രുത സി.പി.എമ്മിനോടാണ്.

അത് മൂന്നാറിലായാലും തൃശൂരിലായാലും കാസർകോടായാലും പോര് കൂടുകയേ ഉള്ളു. അണികളെ ഒപ്പം നിർത്തണമെങ്കിൽ എതിരാളിയോട് ഒട്ടും മയമി ല്ലാതെ പ്രത്യാക്രമണത്തിന് മുതിരണം. കാനം തുടക്കത്തിൽ ശ്രമിച്ചതും പിന്നീട് ഉപേക്ഷിച്ചതുമായ ആ ശൈലി ബിനോയ് വിശ്വം സ്വീകരിക്കുമോ എന്നതിനെ ആശ്രയിച്ചു കൂടിയാണ് കേരളത്തി ലെ സി.പി.ഐയുടെ ഭാവി. സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവ ത്തെ പണ്ടേ ബിനോയ് വിശ്വം ഗൗനിക്കാറില്ല.

ആദർശം മാത്രമല്ല, പ്രായോഗികതയും തനിക്ക് വഴങ്ങുമെന്ന് കൂടുതൽ പ്രകാശിപ്പിക്കാ ൻ പറ്റിയ ഒരു കസേരയിലേക്കാണ് ബിനോയ് വിശ്വം എത്തുന്നത്. ദേശീയ തലത്തിൽ പ്രതിപക്ഷ വിശാല സഖ്യത്തിന്റെ മുൻനിര യിൽ സി.പി.ഐയുടെ ശബ്ദമായി നിന്നത് ബിനോയ് വിശ്വമാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന മോദി മുദ്രാവാക്യത്തെ എതി ർക്കുന്ന അതേസ്വരത്തിൽ തന്നെ കോൺഗ്രസ് മുക്ത കേരളം എന്ന പിണറായി വിജയന്റെ ലൈനിനോടും ബിനോയ് പ്രതികരിച്ചിട്ടുണ്ട്.

കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ദേശീയ ബദ ൽ സാധ്യമല്ലെന്ന് പരസ്യമായി പറഞ്ഞതിന്റെ പേരിൽ സി.പി.എം സൈബറിടങ്ങളിൽ നന്നായി പണികിട്ടിയ ഒരാളുകൂടിയാണ് ബി നോയ്. എന്നാൽ അത്തരം എതിർപ്പുകളൊന്നും തന്റെ ഉത്തരവാ ദിത്തങ്ങളെ തടയില്ലെന്ന് ബോധ്യമുള്ള ബിനോയ് വിശ്വം പുതിയ പദവയിലും തിളങ്ങും.

Content Highlights:editorial today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago