3000 രൂപ കൈക്കൂലി നല്‍കാനില്ല; സഹായം തേടി ബാലന്‍ പിച്ചച്ചട്ടിയെടുത്തു
ചെന്നെ: അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നു കിട്ടാനുള്ള നഷ്ടപരിഹാരത്തുക ചോദിച്ചു ചെന്നപ്പോള്‍ വില്ലേജ് ഓഫിസര്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വില്ലുപുരം കുന്നത്തൂരിലെ കൊലാഞ്ചിയുടെ മകന്‍ അജിതിന് ആ തുക അപ്രാപ്യമായിരുന്നു.
അതിനാല്‍ അവന്‍ യാചകനായി. മാത്രമല്ല നഷ്ടപരിഹാര തുകയായ 12500 രൂപ കിട്ടണമെങ്കില്‍ തനിക്ക് 3000 രൂപ കൈക്കുലി നല്‍കണമെന്നും അതിനായി പണം തന്നു സഹായിക്കണമെന്നും ഒരു ബാനര്‍ എഴുതിവയ്ക്കുകയും ചെയ്തു.
ഒന്നര വര്‍ഷത്തോളം അജിത് കര്‍ഷകരുടെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാര തുകയ്ക്കായി കാത്തിരുന്നു.എന്നിട്ടും കിട്ടാഞ്ഞതുകൊണ്ടാണ് വില്ലേജ് ഓഫിസില്‍ അന്വേഷിച്ചത്. എന്നാല്‍ പണം കിട്ടണമെങ്കില്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഓഫിസര്‍.
ബസിലും പൊതുസ്ഥലങ്ങളിലും അജിത് ഭിക്ഷയെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും വൈറലായി. ഇതോടെ വില്ലേജ് ഓഫിസര്‍ക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.
എന്നാല്‍ കൈക്കൂലി ആരോപണം വില്ലേജ് ഓഫിസര്‍ നിഷേധിച്ചു.
അജിതിന് പ്രായപൂര്‍ത്തി ആവാത്തതിനാല്‍ ചെക്ക് കൈമാറാനാകില്ലെന്നും ഉടന്‍ തന്നെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."