ഡോക്ടർ കുഞ്ഞാമൻ അധികാരത്തോട് കലഹിച്ച ധൈഷണികൻ: ജോർജ് ഓണക്കൂർ
ഡോക്ടർ കുഞ്ഞാമൻ അധികാരത്തോട് കലഹിച്ച ധൈഷണികൻ: ജോർജ് ഓണക്കൂർ
ദുബൈ: തൻ്റെ അറിവുകൊണ്ടും കഴിവുകൊണ്ടും പ്രയത്നം കൊണ്ടും കേരളത്തിലെ ഇന്ത്യയിലെയും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായിട്ടും ഡോക്ടർ കുഞ്ഞാമനെ പഴയകാല അനുഭവങ്ങൾ അസ്വസ്ഥതപ്പെടുത്തിയതായി പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂർ പറഞ്ഞു. അവസാന കാലത്ത് പോലും സാമൂഹ്യ ജീവിതത്തിൽ തൃപ്തനായിരുന്നില്ല എന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. കാഫ് ( കൾച്ചറൽ & ലിറ്റററി ഫോറം സംഘടിപ്പിച്ച ഡോ: എം കുഞ്ഞാമൻ ചിന്ത, നിലപാട്, രാഷ്ട്രീയം എന്നീ പ്രമേയത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അസി നന്ദി പറഞ്ഞു. തുടർന്ന സംസാരിച്ച ഉഷ ഷിനോജ്, സുജിത്ത് ഒ സി, അനിൽകുമാർ സി പി, അബുലൈസ് എടപ്പാൾ, എന്നിവർ ജാതി ഇപ്പോഴും സമൂഹത്തിൽ ഉണ്ടാക്കുന്ന അസമത്വങ്ങളെക്കുറിച്ചും അതിന് ഭരണ വ്യവസ്ഥയുമായുള്ള ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു. കാഫ് എന്ന സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ച് ഇ കെ ദിനേശൻ വിശദീകരിച്ചു. രമേഷ് പെരുമ്പിലാവ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."