പാര്‍ലമെന്റ് പുകയാക്രമണം: ലോക്‌സഭയില്‍ നിന്ന് 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ സസ്‌പെന്‍ഷന്‍. ലോക്‌സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 33 എംപിമാരെ ലോക്‌സഭയില്‍ നിന്നും 45 പേരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റ് അതിക്രമക്കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി.
നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചവര്‍ക്കും പ്ലക്കാര്‍ഡുകളുമായി എത്തിയവര്‍ക്കുമാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷനില്‍ ആയവരില്‍ കേരളത്തില്‍ നിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ഉള്‍പ്പെടുന്നു.
ഡോ. കെ.ജയകുമാര്‍, അബ്ദുല്‍ ഖാലിഖ്, വിജയ് വസന്ത് എന്നിവര്‍ക്ക് അവകാശ ലംഘന സമിതി റിപ്പോര്‍ട്ട് വരുന്നതു വരെയും ബാക്കി 30 പേര്‍ക്ക് ഈ സമ്മേളന കാലാവധി വരെയുമാണ് സസ്‌പെന്‍ഷന്‍. ലോക്‌സഭയിലെ നടപടിക്ക് പിന്നാലെയാണ് രാജ്യസഭയിലും സസ്‌പെന്‍ഷനുണ്ടായത്. കെ.സി വേണുഗോപാല്‍, വി. ശിവദാസന്‍, ജെബി മേത്തര്‍, ബിനോയ് വിശ്വം, ജോസ് കെ. മാണി, എ.എ റഹീം ഉള്‍പ്പെടെയുള്ളവരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റ് പുകയാക്രമണം: ലോക്‌സഭയില്‍ നിന്ന് 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."