കൊവിഡ് ജെഎന്‍ 1; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വകഭേദമായ ജെ.എന്‍ 1ന്റെ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. രോഗ വ്യാപനം ജില്ലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ആര്‍.ടി.പി.സി.ആര്‍ അടക്കമുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്നും നിര്‍ദേശമുണ്ട്.
മതിയായ പരിശോധന ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. ഏതെങ്കിലും കേസുകള്‍ പോസിറ്റീവാകുകയാണെങ്കില്‍ ജനിതക ശ്രേണീകരണത്തിനായി ഇന്‍സകോഗിലേക്ക് അയക്കാനും നിര്‍ദേശമുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ കേന്ദ്രം അവലോകന യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
കേരളത്തിലുള്‍പ്പെടെ കേരളത്തില്‍ കൊവിഡിന്റെ ഉപവകഭേദമായ ജെ.എന്‍ 1 കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളത്തില്‍ ജെ.എന്‍ 1 കണ്ടെത്തിയതില്‍ പരിഭ്രമിക്കാനും ആശങ്കപ്പെടാനും ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
കൊവിഡ് ജെഎന്‍ 1; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."