ഒറ്റച്ചാര്‍ജില്‍ 541 കി.മീ യാത്ര ചെയ്യാം; കിയയുടെ എസ്.യു.വി വരുന്നു
ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയ്ക്ക് ഒട്ടനവധി ആരാധകരാണ് ലോകമൊട്ടാകെയുള്ളത്. കമ്പനിക്ക് ഇന്ത്യയിലും തലപ്പൊക്കത്തിന് ഒട്ടും കുറവില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.സെല്‍റ്റോസ്, കാര്‍ണിവല്‍, സോനെറ്റ്, കാരെന്‍സ്, EV6 തുടങ്ങിയ മോഡലുകള്‍ക്കെല്ലാം ഒട്ടേറെ ആരാധകരാണ് ലോകമൊട്ടുക്കുമുള്ളത്.ഇപ്പോഴിതാ പുത്തനൊരു എസ്.യു.വി കൂടി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് കിയ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്തവര്‍ഷം EV9 എന്ന ഇ.വി കിയയുടേതായി മാര്‍ക്കറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കിയയുടെ പുത്തന്‍ തലമുറ കാര്ണിവലിനൊപ്പമായിരിക്കും കമ്പനി EV9 എന്ന വാഹനവും മാര്ക്കറ്റിലേക്കെത്തിക്കുക.
2023 ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ കിയ EV9 ഇലക്ട്രിക് എസ്യുവി നേരത്തെ കണ്‍സെപ്റ്റ് രൂപത്തില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതിന് വലിയ പിന്തുണയാണ് വാഹന പ്രേമികളില്‍ നിന്നും ലഭിച്ചത്.EV9 ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (EGMP) അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതായത് EV6 ഇവിക്ക് സമാനമായ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ എസ്.യു.വിയും കമ്പനി നിര്‍മ്മിക്കുന്നത്.
HT ലൈന്‍, GT ലൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഇലക്ട്രിക് എസ്യുവി വിപണിയിലേക്ക് എത്തുക. എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റച്ചാര്‍ജില്‍ 541 കി.മീ സഞ്ചരിക്കാന്‍ കഴിയുന്ന ഈ എസ്.യു.വിന് വെറും 9.4 സെക്കന്റ് സമയം കൊണ്ട് നൂറ് കി.മീ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 15 മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ എസ്.യു.വിക്ക് 239 കി.മീ സഞ്ചരിക്കാന്‍ സാധിക്കും.
Content Highlights:kia ev9 electric suv to launch in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."