കുറഞ്ഞ വിലയ്ക്ക് നാനൂറ് കിലോമീറ്റര്‍ റേഞ്ച്; ഹ്യുണ്ടായ് കാര്‍ മാര്‍ക്കറ്റിലേക്ക്
വര്‍ഷാവസാനം എത്തിയതോടെ വലിയ ഓഫറുകളാണ് പല വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ബ്രാന്‍ഡുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷാവസാനം കച്ചവടം പൊടിപൊടിക്കാനും സ്റ്റോക്കുകള്‍ വിറ്റുതീര്ക്കാനുമാണ് ഇത്തരത്തില്‍ ഓഫറുകള്‍ ബ്രാന്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്ക് വിപണിയില്‍ തരംഗം സ്യഷ്ടിക്കാനായി നിരവധി മോഡലുകള്‍ മാര്‍ക്കറ്റിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ജനുവരി ആദ്യ പകുതിയില്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റ് എന്ന കാറിനെ ഹ്യുണ്ടായ് മാര്ക്കറ്റിലേക്കെത്തിക്കുകയാണ്. ഇതിന് പിറകെ അല്‍കസാറും ട്യൂസോണ്‍ എസ്യുവിയും ഹ്യുണ്ടായി വിപണിയിലേക്കെത്തിക്കും.
ഇതിനെല്ലാം പുറമെയാണ് ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും അടുത്ത വര്‍ഷം ഹ്യുണ്ടായ് പുറത്തിറക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.ക്രെറ്റ ഫെയ്സ്ലിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഡിസൈനിലായിരിക്കും വാഹനം പുറത്തിറങ്ങുക.സ്പ്ലിറ്റ് പാറ്റേണോടുകൂടിയ ഹെഡ്ലാമ്പുകള്‍, 'H' ആകൃതിയിലുള്ള എല്‍ഇഡി ഡെറ്റൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍), എക്സ്റ്ററിന് സമാനമായ പുതുക്കിയ ടെയില്‍ഗേറ്റ് തുടങ്ങിയവയും കാറിന്റെ ഡിസൈനിനെ മികവുറ്റതാക്കുന്നു.
എല്‍ജി കെമില്‍ നിന്നുള്ള 45 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഹ്യുണ്ടായി ക്രറ്റ ഇവിക്ക് പവര്‍ നല്‍കുക..138 മാക്സ് പവറും 255 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എന്ജിന്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ നാനൂറ് കിലോമീറ്ററിലധികം ദൂരത്തേക്ക് വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ബാറ്ററി ഓപ്ഷനുകളിലായിരിക്കും വാഹനം പുറത്തിറങ്ങുക.
Content Highlights:hyundai creta ev details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."