HOME
DETAILS
MAL
കല്‍ക്കരിക്ഷാമം സംസ്ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി തുടരുന്നു
backup
October 14 2021 | 04:10 AM
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കല്‍ക്കരി ക്ഷാമമുണ്ടാക്കിയ ഊര്‍ജ പ്രതിസന്ധി തുടരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പവര്‍കട്ട് പിന്‍വലിച്ചിട്ടില്ല. മഹാരാഷ്ട്രയിലും പ്രതിസന്ധിയുണ്ടെങ്കിലും തല്‍ക്കാലം പവര്‍ കട്ട് വേണ്ടെന്ന തീരുമാനത്തിലാണ്. പഞ്ചാബിനെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്.11,046 മെഗാവാട്ട് വൈദ്യുതിയാണ് പഞ്ചാബിന് പ്രതിദിനം വേണ്ടത്. നിലവില്‍ ലഭിക്കുന്നത് 8,751 മെഗാവാട്ട് മാത്രമാണ്.
പഞ്ചാബ് നാല് മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെയാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിഹാറില്‍ പ്രതിദിനം 6,500 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാറില്‍ നിന്നു ലഭിക്കുന്നത് 3,200 മെഗാവാട്ടാണ്. ഉയര്‍ന്ന വില നല്‍കി 1,500 മെഗാവാട്ട് പുറത്തുനിന്ന് വാങ്ങുന്നുണ്ട്. എന്നിട്ടും 1,800 മെഗാവാട്ടിന്റെ കുറവുള്ളതിനാല്‍ ബിഹാറിലെ മിക്ക ജില്ലകളിലും 10 മണിക്കൂറോളമാണ് പവര്‍കട്ട്. രാജസ്ഥാനില്‍ 12,534 മെഗാവാട്ട് വൈദ്യുതി വേണ്ടതില്‍ 272 മെഗാവാട്ടിന്റെ കുറവുണ്ട്.
അതേസമയം, ഊര്‍ജ പ്രതിസന്ധിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്രം. കോള്‍ ഇന്ത്യാ ലിമിറ്റഡ് അടക്കം എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമുള്ള കല്‍ക്കരി വിതരണം രണ്ട് ദശലക്ഷത്തിലധികം ടണ്‍ രേഖപ്പെടുത്തിയതായി കല്‍ക്കരി-ഖനി മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. താപവൈദ്യുതി നിലയങ്ങളിലേക്ക് എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള കല്‍ക്കരി വിതരണം വര്‍ധിച്ചു. ഇക്കാര്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിന് വൈദ്യുതി നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും ജോഷി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."