തലസ്ഥാനം ഇന്നും പ്രതിഷേധ തെരുവാകും; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്യു പ്രതിഷേധ മാർച്ച്
തലസ്ഥാനം ഇന്നും പ്രതിഷേധ തെരുവാകും; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്യു പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ന് കെഎസ്യു പ്രതിഷേധ മാർച്ച് നടത്തും. തലസ്ഥാനത്തെ പൊലിസ് ആസ്ഥാനത്തേക്കാണ് മാർച്ച്. മുഖ്യമന്ത്രിയുടെ ഗൺമാൻ നിയമവിരുദ്ദമായി പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ നടപടി വേണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം.
രാവിലെ പത്തരക്കാണ് കെഎസ്യു മാർച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്ഥാനം യുദ്ധകളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പൊലിസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉള്‍പ്പെടെ 30 പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും പ്രതികളാണ്. കണ്ടാലറിയാവുന്ന മുന്നൂറിലധികം പേര്‍ക്കെതിരെയും കേസുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാകുറ്റം ചുമത്തി. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്.
തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കുമറിയാം എന്ന പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."