പുതുവത്സരത്തിലെ ആദ്യദിനം കളറാക്കാൻ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ
പുതുവത്സരത്തിലെ ആദ്യദിനം കളറാക്കാൻ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ
ദുബൈ: പുതുവത്സരത്തിൽ ആദ്യദിനം ആഘോഷമാക്കാൻ 2024 ജനുവരി 1 ന് സ്വകാര്യമേഖലയിൽ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്ന് ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപനം. യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവർഷം ആഘോഷിക്കാൻ പുതുവത്സര ദിനമായ തിങ്കളാഴ്ച അവധി ലഭിക്കും. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് തിങ്കളാഴ്ചയും അവധി എന്നതിനാൽ തുടർച്ചയായ മൂന്ന് ദിനങ്ങൾ അവധി ലഭിക്കും.
ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) പുതുവത്സര അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വാകാര്യ മേഖലയ്ക്കും അവധി വരുന്നത്. വാർഷിക കലണ്ടർ പ്രകാരം യുഎഇ നിവാസികൾക്ക് 2024 ൽ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."