ലൈക്കടിച്ചാല്‍ പണം; നിരവധി പേര്‍ തട്ടിപ്പിനിരകളായെന്ന് സൂചന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 'വെറുതെ വീട്ടിലിരുന്ന് ലൈക്കടിച്ചാല്‍ അക്കൗണ്ടില്‍ പണം വരും' എന്ന വാഗ്ദാനത്തില്‍ ആകര്‍ഷിക്കപ്പെട്ട് സംസ്ഥാനത്ത് നിരവധി പേര്‍ തട്ടിപ്പിനിരകളായതായി സൂചന.
പ്രവേശന ഫീസായി 2,000 രൂപ വീതം വാങ്ങി നിരവധി പേരെ വലയില്‍ വീഴ്ത്തിയ 'ബോവിനി 'എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ദിവസങ്ങളായി അപ്രത്യക്ഷമായ സ്ഥിതിയാണ്.
ഒരു ലൈക്കിന് 300 രൂപ വരെയായിരുന്നു വാഗ്ദാനം. പുതിയ ആളുകളെ ചേര്‍ക്കുന്നതിന് കമ്മിഷനുമുണ്ടായിരുന്നു. പ്രവേശന ഫീസായി 2,000 രൂപ നല്‍കിയാല്‍ ഒരു ദിവസം 17 രൂപ നിരക്കില്‍ ആറ് ലൈക്ക് ചെയ്യാം. അങ്ങനെ 30 ദിവസമാകുമ്പോള്‍ 3,060 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 300 രൂപ നിരക്കില്‍ 30 ലൈക്കടിക്കാം. അങ്ങനെ 2.70 ലക്ഷം രൂപ തിരിച്ചുപിടിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.
തിരുവനന്തപുരം കാരക്കോണം സ്വദേശിയായ വിദ്യാര്‍ഥിനി 25,000 ത്തോളം രൂപ നിക്ഷേപിച്ചിരുന്നു. 25 പേരെ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ആപ്പും അവരുടെ വെബ്‌സൈറ്റും അപ്രത്യക്ഷമായതോടെയാണ് കെണിയിലായെന്ന കാര്യം പലരും തിരിച്ചറിഞ്ഞത്.
നാണക്കേടോര്‍ത്ത് പരാതി നല്‍കാന്‍ പലരും തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."