HOME
DETAILS

കാലാവസ്ഥാവ്യതിയാനം ഉള്‍ക്കൊള്ളണം

  
backup
October 18 2021 | 04:10 AM

434563-2
അഭിലാഷ് ജോസഫ്
 
 
ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് കേരളം പ്രളയത്തെ മുഖാമുഖം കണ്ടത്. 2018ന് ശേഷം കാലാവസ്ഥാവ്യതിയാനം വീണ്ടും കേരളത്തെ പ്രളയത്തിന്റെ സ്വന്തം നാടാക്കുകയാണോ, എന്താണ് സംഭവിക്കുന്നത്, ഈ നാട്ടില്‍ സ്വസ്ഥമായ വാസം ഇനിയുള്ള കാലം സ്വപ്നമാകുമോ തുടങ്ങി അനേകം ചിന്തകളിലൂടെയാണ് മലയാളി കടന്നുപോവുന്നത്. എന്തുകൊണ്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നും എവിടെയെല്ലാം നമുക്ക് പോരായ്മയും പരാജയവും സംഭവിക്കുന്നുണ്ട് എന്നെല്ലാം ശാസ്ത്രീയമായി പഠിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇപ്പോള്‍ നാം നേരിടുന്ന പ്രകൃതിക്ഷോഭത്തിനു പിന്നില്‍ മുഖ്യകാരണം കാലാവസ്ഥാവ്യതിയാനം തന്നെയാണ്. എന്നാല്‍ അശാസ്ത്രീയ ഭൂവിനിയോഗം, നഗരവികസനം, ഭവന നിര്‍മാണം, തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍, പുഴയിലെ മണലെടുപ്പ് കുറഞ്ഞത് തുടങ്ങി അനേകം കാരണങ്ങള്‍ ഇതോടു അനുബന്ധമായി കിടക്കുന്നു. 
 
എന്തുകൊണ്ട് കാലാവസ്ഥ മാറുന്നു എന്നതിന് ഉത്തരം നല്‍കാന്‍ കാലാവസ്ഥാ, അഥവാ അന്തരീക്ഷശാസ്ത്ര വിദഗ്ധര്‍ക്ക് കഴിയും. കേരളത്തില്‍ നിന്നുള്ള കാലാവസ്ഥാ വിദഗ്ധര്‍ ഇന്ന് ലോകത്തെ പ്രമുഖ കാലാവസ്ഥാ ഏജന്‍സികളില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് നാം ഇവിടെ അവസരം നല്‍കുന്നില്ലെങ്കിലും അത്തരക്കാരുടെ സേവനം സംസ്ഥാനത്തിന് ഉപയോഗിക്കാം. പിറന്ന നാടിനുവേണ്ടി അവര്‍ തങ്ങളുടെ അറിവു പങ്കുവയ്ക്കാതിരിക്കില്ല. മറ്റൊന്ന് നഗരാസൂത്രണം പോലുള്ള വിഷയങ്ങളില്‍ ഇടപെടുന്നവരാണ്. എന്‍ജിനീയര്‍മാരും മറ്റും അടങ്ങുന്ന സംഘം. കേരളത്തിന്റെ ഭൂപ്രകൃതി അടിസ്ഥാനമാക്കി, കാലാവസ്ഥ മനസിലാക്കി എവിടെയെല്ലാം ഏതെല്ലാം നിര്‍മിതികള്‍ ഉണ്ടാക്കാം. എങ്ങനെയെല്ലാം ആയിരിക്കണം, പ്രകൃതി സൗഹൃദമാക്കാന്‍ എന്തു ചെയ്യണം എന്നെല്ലാം ഈ വിഭാഗം മനസിലാക്കി വേണ്ടതു ചെയ്യണം. മറ്റ് കാര്യങ്ങളും ബന്ധപ്പെട്ട ഏജന്‍സികള്‍ നേതൃത്വം നല്‍കണം. എല്ലാറ്റിനും സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുകയും ജില്ലാ ഭരണകൂടങ്ങളോ പ്രാദേശിക ഭരണകൂടങ്ങളോ ഏകോപനം നടത്തുകയും വേണം. 
 
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രകൃതി ദുരന്തത്തെ നേരിടാനുള്ള അടിസ്ഥാനമായ വഴിയാണ്. മഴ ആകാശത്തുനിന്ന് എത്ര പെയ്യും എന്നത് കണ്ടെത്താനേ കാലാവസ്ഥാ വിദഗ്ധര്‍ക്ക് കഴിയൂ. അത് ഭൂമിയില്‍ വീണാല്‍ എന്ത് സംഭവിക്കുമെന്ന് പറയേണ്ടത് മറ്റുള്ളവരാണ്. വെള്ളം പുഴയില്‍ എത്തിയാല്‍ അത് എങ്ങനെ വിനിയോഗിക്കണമെന്ന് പറയേണ്ടത് ഇറിഗേഷന്‍ വിഭാഗവും ഡാം മാനേജ്‌മെന്റുമെല്ലാമാണ്. ഒരു വലിയ ചങ്ങലയുടെ കണ്ണികളെന്നപോലെ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിച്ചാലേ കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാനാകൂ. കാലാവസ്ഥാ പ്രവചനത്തിലും അതില്‍ വലിയ പങ്കുണ്ട്. കേരളം പോലെ ഭൂമധ്യരേഖയില്‍ നിന്ന് അധികം അകലെയല്ലാത്ത ട്രോപിക്കല്‍ മേഖലയിലെ കാലാവസ്ഥാപ്രവചനം ഏറെ ദുഷ്‌കരമാണ്. യൂറോപ്പ് പോലെ കൃത്യത ലഭിക്കില്ല. എങ്കിലും സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളും കാലാവസ്ഥാവിദഗ്ധരും ഏറെ കൃത്യതയോടെ കാലാവസ്ഥ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും പ്രളയ സാധ്യതയും മുന്‍കൂട്ടി അറിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇത്തരം വിദഗ്ധരുടെ സേവനവും സര്‍ക്കാരിന് തേടാം. 
 
എന്താണ് സംഭവിക്കുന്നത്?
 
കേരളത്തില്‍ നിന്ന് രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ പോലും കേരളത്തിലെ കാലാവസ്ഥയെ ബാധിക്കുമെന്ന് പറയാറുണ്ട്. പക്ഷേ നമുക്ക് അത് വിശ്വസിക്കാന്‍ പ്രയാസമാണ്. ചൈനാ കടലിലെ ചുഴലിക്കാറ്റാണ് ഈ മാസം 11 ന് വടക്കന്‍ കേരളത്തില്‍ മൂന്നിടങ്ങളില്‍ തീവ്രമഴക്ക് കാരണമായത്. കൊംപാസു എന്ന പേരിലുള്ള ചുഴലിക്കാറ്റ് അറബിക്കടലിലെ കാറ്റിനെ വലിച്ചതുമൂലം കേരളത്തില്‍ പലയിടത്തും കനത്ത മഴയും പ്രാദേശിക വെള്ളക്കെട്ടുകളുമുണ്ടായി. ഈ ദുരന്തത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വളരെ ദുര്‍ബലമായിരുന്നുവെങ്കിലും കേരളത്തെ ലക്ഷ്യമാക്കി നീങ്ങിയതോടെ പലയിടത്തും പ്രളയമുണ്ടാക്കി. രണ്ടു ദിവസത്തെ മഴക്കെടുതികളില്‍ മരണം 24 ആണ്. ഇത്രയും ജീവഹാനിയും സ്വത്തു നഷ്ടവുമുണ്ടായ പശ്ചാത്തലത്തില്‍ കേരളത്തിലെ ഓരോ വ്യക്തിയും കാലാവസ്ഥയെ ശാസ്ത്രീയമായി അടുത്തറിയേണ്ടത് അനിവാര്യമാണ്. സ്വയംസുരക്ഷയ്ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ പ്രവചനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ മലയാളി പിന്നിലാണോ എന്ന് സ്വയം ചോദിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ കാലാവസ്ഥയെ അറിയാന്‍ നിരവധി സാങ്കേതികവിദ്യകളും സ്വകാര്യ ഏജന്‍സികളും നിരീക്ഷകരും എല്ലാം ഉണ്ട്. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും അനാവശ്യകാര്യത്തിന് സമയം കളയുന്ന നാം ഇത്തരം അറിവുകള്‍ നേടാന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്താം. കാലാവസ്ഥയെക്കുറിച്ച് അടിസ്ഥാന വിവരമുണ്ടായിരിക്കണം. മുന്നറിയിപ്പുകള്‍ ഉള്‍ക്കൊള്ളാനും പാലിക്കാനുമുള്ള മാനസികാവസ്ഥയും സ്വയമുണ്ടാക്കിയെടുക്കണം. 
 
വ്യതിയാനം തുടരും, മാറേണ്ടത് 
നമ്മളാണ്
 
കേരളത്തിന്റെ കാലാവസ്ഥയില്‍ പരമ്പരാഗതമായി വന്നുകൊണ്ടിരുന്ന പാറ്റേണുകളിലെ മാറ്റം ഇപ്പോള്‍ കൂടുതല്‍ ദൃശ്യമായി തുടങ്ങുന്നു. പ്രധാന വില്ലന്‍ ആഗോള കാലാവസ്ഥാവ്യതിയാനമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉപരിതല താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു. ആഗോള താപനില വര്‍ധിച്ചെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി താരതമ്യേന കൂടിയ സൂചനയാണ് ഇത്. സ്വാഭാവികമായും ഇതിനോടു ചേര്‍ന്നുകിടക്കുന്ന അറബിക്കടലിലെ താപനിലയും ഉയര്‍ന്നു. താപനിലയും വര്‍ധിക്കുന്ന ചുഴലിക്കാറ്റുകളുടെയും ന്യൂനമര്‍ദത്തിന്റെയും എണ്ണം കൂടി. ഇതോടൊപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടിയ മഴ പെയ്യുന്നത് (തീവ്രമഴ) മേഖലയുടെ രൂപീകരണം എന്നിവയും വര്‍ധിച്ചു. ഇതെല്ലാം കേരളത്തില്‍ പതിവാകുന്ന പ്രളയങ്ങള്‍ക്ക് കാരണമാണ്. താപനിലയിലെ വര്‍ധനവ് ചുഴലിക്കാറ്റുകളുടെയും ന്യൂനമര്‍ദങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കും എന്ന് മാത്രമല്ല കേരളത്തിലെ കരയില്‍ പെയ്യുന്ന മൊത്തത്തിലുള്ള മഴയുടെ അളവിലും വലിയ തോതില്‍ വര്‍ധനവുണ്ടാകും. എന്നാല്‍, അതേ അളവില്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മുന്‍കാലങ്ങളെ അപേക്ഷിച്ച് നമ്മുടെ കരഭാഗത്ത് വളരെയധികം നഷ്ടപ്പെട്ടിട്ടുണ്ട്. 2018ലും 19ലും നടന്ന തീവ്രമഴയെ തുടര്‍ന്നുള്ള സാഹചര്യം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മഴയുടെ അളവ് വര്‍ധിച്ചാല്‍ മാത്രം പോര. മണ്ണില്‍ താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറയുന്നുണ്ട്. ഇത് വരള്‍ച്ചയെ കൂട്ടും. 
 
സാധാരണ ജൂണില്‍ ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കുന്ന കാലവര്‍ഷവും ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന തുലാമഴയുമാണ് നമുക്കുള്ളത്. കടലിലെ വ്യത്യാസം കാലവര്‍ഷം പരമ്പരാഗത ശൈലിയില്‍നിന്ന് വിട്ടുമാറി ഒരുപക്ഷേ ജൂണിനു മുമ്പ് ആരംഭിക്കുകയോ പിന്നീട് വലിയ ഇടവേളകളിലേക്ക് നീങ്ങി വൈകി അവസാനിക്കുകയോ ചെയ്യുന്ന സ്ഥിതി കേരളത്തിലേക്ക് എത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പരമ്പരാഗത കാലാവസ്ഥാ കലണ്ടറില്‍ മാറ്റം വന്നെന്നും ഇനി പുതിയ കലണ്ടറിനെ പിന്തുടരേണ്ടിവരുമെന്നും സാരം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും ഉള്‍ക്കൊള്ളാതെ ഇനി കേരളത്തിനു മുന്നോട്ടുപോകാനാകില്ല. 
 
(കാലാവസ്ഥാ നിരീക്ഷകനാണ് ലേഖകന്‍)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  16 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago