മന്ത്രിസഭാ പുനഃസംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു
മന്ത്രിസഭാ പുനഃസംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജിവച്ചത്.
ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരായി 29 ന് സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഗണേഷ്‌കുമാറിനും നല്‍കാനാണ് സാധ്യത. വ്യാഴാഴ്ച്ച ഡല്‍ഹിക്ക് പോയ ഗവര്‍ണര്‍ 28 ന് മടങ്ങിയെത്തും.
പൂര്‍ണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂര്‍ത്തിയാക്കുന്നതെന്നും പ്രവര്‍ത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. രണ്ടരവര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാര്‍ഥനയ്ക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."