ജാഗ്രത തുടരുന്നു; ഇടമലയാര്‍ പമ്പ അണക്കെട്ടുകള്‍ തുറന്നു , ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്, ഡാം പതിനൊന്നു മണിയോടെ തുറക്കും
ഇടുക്കി: ഇടമലയാര്‍, പമ്പ അണക്കെട്ടുകല്‍ തുറന്നു. ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതയിലാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രത്യേക സജജീകരണങ്ങളാണ് എറണാകുളം ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. ദുരന്ത നിവാരണ സേനക്കൊപ്പം പൊലിസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും തയ്യാറായിട്ടുണ്ട്.
മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോതമംഗലം, ആലുവ, പറവൂര്‍ താലൂക്കുകളിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം കൂടി തുറന്നു. അഞ്ച് മുതല് ആറ് മണിക്കൂറുകള്‍ക്കുള്ളില്‍ പമ്പാ ത്രിവേണിയിലേക്ക് ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടായാല്‍ അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കുന്നത് തുടരും. ജില്ലയിലെ 141 ക്യാമ്പുകളിലായി 1763 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അപ്പര്‍ കുട്ടനാട്ടിലെ പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്.
#WATCH | Kerala: Two shutters of Idamalayar Dam in Ernakulam dist opened for 50 cm each at 6 am today. Present water level of the dam is 165.70 m with the full reservoir level being 169 m & maximum water level being 171 m.
— ANI (@ANI) October 19, 2021
(Source: State's Dept of Information & Public Relations) pic.twitter.com/bDBa6mknS2
ഇടുക്കി അണക്കെട്ടും ഇന്ന് തുറക്കുന്നുണ്ട്. ഇന്ന് പതിനൊന്നു മണിയോടെയാണ് തുറക്കുക. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ജലമൊഴുക്കും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."