HOME
DETAILS
MAL
കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും: കൃഷിമന്ത്രി
backup
October 21 2021 | 05:10 AM
സ്വന്തം ലേഖകന്‍
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും ഉരുള്‍പ്പെട്ടലിലും നാശനഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. സംസ്ഥാനത്ത് 200 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായിട്ടാണ് പ്രാഥമിക വിലയിരുത്തലെന്നും മന്ത്രി 'സുപ്രഭാത' ത്തോട് പറഞ്ഞു.
കൃഷിനാശം സംഭവിച്ചവര്‍ പത്ത് ദിവസത്തിനകം അവര്‍ക്ക് സംഭവിച്ച നഷ്ടം വ്യക്തമാക്കികൊണ്ടു അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മൊബൈല്‍ ഫോണില്‍ നിന്നും അക്ഷയ സെന്ററുകള്‍ വഴിയും കൃഷിഭവനുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ഈ അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ടു നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കൃഷിനാശം ചൂണ്ടികാട്ടി കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക കാര്‍ഷിക പാക്കേജ് ആവശ്യപ്പെടും. കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാംപുകള്‍ തുറക്കുകയും ചെയ്തു. കുട്ടനാട്ടില്‍ പല സ്ഥലങ്ങളിലും മടവീഴ്ചയുമുണ്ടായിട്ടുണ്ട്. കൊയ്യാറായ നെല്ല് കിളിര്‍ക്കുകയും ചെയ്തു. കുട്ടനാട്ടിലെ മടവീഴ്ച സംഭവിച്ച പ്രദേശങ്ങളില്‍ നേരിട്ടെത്തി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."