HOME
DETAILS
MAL
'പ്രാഥമികാംഗത്വം രാജിവച്ചയാള്‍ക്ക് ഭാരവാഹിത്വം തന്നില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയല്ലേ'- പരിഹസിച്ചും വിമര്‍ശിച്ചും വീണ്ടും ഗോപിനാഥ്
backup
October 22 2021 | 04:10 AM
പാലക്കാട്: കെ.പി.സി.സി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി എ.വി ഗോപിനാഥ്. നേതൃത്വം ഗൗരവമായ ചർച്ച നടത്തിയില്ല. തന്നെ ബോധപൂർവം ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന് കരുതുന്നില്ലെന്നും എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. രാജി പിൻവലിക്കില്ലെന്നും രാജി വെച്ചതിൽ ദുഃഖമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിലെ സെമി കേഡർ സിസ്റ്റത്തെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെയും എ വി ഗോപിനാഥ് പരിഹസിച്ചു. നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാൻ നോക്കുകയാണ്. കേഡറായതു കൊണ്ടാണ് തന്നെ ഒഴിവാക്കിയത്. കേഡറായതു കൊണ്ടാണ് ഷാഫി പറമ്പിൽ പെരുങ്ങോട്ടു കുറുശ്ശിയിലെ യൂത്ത് കോൺഗ്രസ് പിരിച്ചുവിട്ടത്. പെരുങ്ങോട്ടു കുറുശിക്കാർ കാണാത്ത നേതാവാണ് ഷാഫിയെന്നും എ വി ഗോപിനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."