HOME
DETAILS

തെറ്റായ ഒരു നടപടിയേയും പിന്താങ്ങില്ല; പാര്‍ട്ടി അനുപമക്കൊപ്പമെന്ന് എ.വിജയരാഘവന്‍

  
backup
October 23, 2021 | 5:43 AM

vijayaraghavan-says-cpm-is-with-anupama-and-will-support-her-in-the-fight-to-get-baby-back-2021

ന്യൂഡല്‍ഹി: കുഞ്ഞിനെ അമ്മയറിയാതെ ദത്തുകൊടുത്ത സംഭവത്തില്‍ പാര്‍ട്ടി അമ്മയ്‌ക്കൊപ്പം തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അനുപമയ്ക്ക് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കും. വിഷയത്തില്‍ ബന്ധപ്പെട്ട മന്ത്രി തന്നെ അവരുമായി സംസാരിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ട ഒരു വിഷയമല്ല ഇത്. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ ഇത് പാര്‍ട്ടിയുടെ പരിധിയില്‍ വരുന്ന വിഷയമല്ല നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം അനുപമയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ് ഉറപ്പു നല്‍കിയതായി അനുപമ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടങ്ങാനിരിക്കെയാണ് അനുപമയെ മന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്.

അനുപമയോടൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന് പി കെ ശ്രീമതിയും ഇന്ന് ആവര്‍ത്തിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട മന്ത്രി ഇടപെട്ടിട്ടുണ്ട്. ബൃന്ദ കാരാട്ട് വഴിയാണ് വിഷയം അറിഞ്ഞതെന്നും ശ്രീമതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a month ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  a month ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  a month ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  a month ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  a month ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  a month ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  a month ago