HOME
DETAILS

അനുപമയുടെ കുഞ്ഞ്; പാര്‍ട്ടി കോടതി നടപടി  ഞെട്ടിപ്പിക്കുന്നത്, തലയൂരാനാകാതെ സി.പി.എം നേതൃത്വം,  കൈവിട്ടുപോയപ്പോള്‍ കൈകാലിട്ടടിച്ച് നേതാക്കള്‍

  
backup
October 23, 2021 | 7:50 AM

anupamas-baby-party-court-action-shocks-cpm-leaders-2021
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്ന് നിരാഹാര സമരത്തിലായ അനുപമയുടെ കുഞ്ഞിനെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരവേ പാവപ്പെട്ടവന്റെ പാര്‍ട്ടിയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സര്‍ക്കാരും ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്ത രീതി ആരെയും ഞെട്ടിപ്പിക്കുന്നത്. മുമ്പ് ഉത്തരേന്ത്യയില്‍ നിന്നെല്ലാമാണ് നമ്മളിത്തരം ദുരഭിമാനകഥകള്‍ കേട്ടിട്ടുള്ളത്. അതേ ചൊല്ലിയുള്ള കൊലയും കൊള്ളിവെപ്പും കണ്ടിട്ടുള്ളത്. ഇവിടെ മതമല്ല മതമല്ല മതമല്ല പ്രശ്‌നം. എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നമെന്ന് നാഴികക്കു നാല്‍പതുവട്ടം പാടുന്ന പാര്‍ട്ടിയും ആ പാര്‍ട്ടി കോടതിയും ഇവിടെ വിധി നിര്‍ണയിച്ചതും കടുത്ത ജാതീയ പ്രശ്‌നമായി തന്നെയാണ്. 
 
അനുപമയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതത്തില്‍പെട്ടവര്‍. സ്‌നേഹിച്ച് വിവാഹം കഴിച്ചവര്‍. പിതാവ് പി.എസ്. ജയചന്ദ്രന്‍ ഈഴവനാണ്. മാതാവ് സ്മിത ക്രിസ്ത്യനും. അടിയുറച്ച പാര്‍ട്ടി കുടുംബമായതുകൊണ്ടുതന്നെ മത ജാതി മേല്‍ക്കോയ്മകളില്‍ വിശ്വസിക്കാത്തവര്‍ക്കും ജാതി ഇപ്പോള്‍ പ്രശ്‌നമായത് എന്തുകൊണ്ടാണ്. ? 
 
ഇവരുടെ കുഞ്ഞിനെ ദത്തുനല്‍കാന്‍ മാതാപിതാക്കളും സി.പി.എം നേതാക്കളും പ്രമുഖ അഭിഭാഷകരും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് ആസൂത്രണം ചെയ്തത് വലിയ ഗൂഢാലോചന തന്നെയാണെന്നും വ്യക്തമാകുന്നു.
കുഞ്ഞിന്റെ ലിംഗ നിര്‍ണയവും ഡി.എന്‍.എയും അട്ടിമറിച്ചുകൊണ്ടായിരുന്നു കേരളത്തില്‍ ദത്തെടുക്കാന്‍ ആയിരക്കണക്കിന് അപേക്ഷകര്‍ ഉണ്ടായിരിക്കേ കുട്ടിയെ ആന്ധ്ര പ്രദേശിലേക്കു നാടു കടത്തുന്നത്. ആ കുഞ്ഞിനെ ഒിക്കലും അനുപമക്ക് കിട്ടരുതെന്നും കേരളത്തിലേക്ക് ആ കുഞ്ഞിനി ഒരിക്കലും വരരുതെന്നുമുള്ള നിഗൂഢോദ്ദേശം കൂടി അതിനു പിന്നിലുള്ളതായും സംശയിക്കണം. 
 
മുമ്പ് പ്രശ്‌നം പാര്‍ട്ടിയിലെ ഒട്ടുമിക്ക നേതാക്കളെയും അറിയിച്ചു. വനിതാ നേതാക്കളെയും ധരിപ്പിച്ചു. അന്ന് അല്‍പം ഗൗരവത്തില്‍ കാര്യം കൈകാര്യം ചെയ്തത് വൃന്ദാകാരാട്ടുമാത്രം. ബാക്കിയുള്ളവരെല്ലാം അവഗണിച്ചു. ആട്ടിയകറ്റി. ഭീഷണിമുഴക്കി. അവകൊക്കെ ഇന്ന് അനുകമ്പയുമായി എത്തുന്നത് പ്രശ്‌നം കൈവിട്ടുപോയതോടെയാണ്. ഇനിയും മിണ്ടാതിരുന്നാല്‍ മുഖത്തു മുണ്ടിട്ടുനടക്കേണ്ടിവരുമെന്നതിനാലും. അതുകൊണ്ടുതന്നെ പല നേതാക്കളും വീണിടത്തുകിടന്നു ഉരുളുന്നു.
 
മകളുടെ ഭര്‍ത്താവ് അജിത്ത് ഒരു ദളിതനായതാണ് അനുപമയുടെ മാതാപിതാക്കളെ പ്രകോപിപ്പിച്ച ആദ്യത്തെ ഘടകം. അയാള്‍ നേരത്തെ ഒരു വിവാഹം കഴിച്ചു എന്നത് രണ്ടാമത്തെ കാര്യവും. 
അജിത്ത് നേരത്തേ വിവാഹിതനായിരുന്നു. മുസ്‌ലിം സമുദായത്തില്‍നിന്നുള്ള യുവതിയെയാണ് കല്യാണം കഴിച്ചത്. യുവതി ആവശ്യപ്പെട്ടതു പ്രകാരമാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് അജിത് പറയുന്നു.
 
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാല്‍ അന്നു മുതല്‍ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കള്‍ സി.പി.എം സംസ്ഥാന, ജില്ലാ നേതാക്കളുമായും സര്‍ക്കാര്‍ പ്ലീഡര്‍മാരുമായും കൂടിയാലോചന നടത്തിയെന്ന ആക്ഷേപവുമുണ്ട്. ഇവരുടെയെല്ലാം നിര്‍ദേശപ്രകാരമാണ് ശിശുക്ഷേമസമിതിയില്‍ കുട്ടിയെ ഏല്‍പിച്ചതത്രെ.
ഡി.വൈ.എഫ്.ഐ പേരൂര്‍ക്കട മേഖലാ സെക്രട്ടറിയായിരുന്ന അജിത്തിനെ ഇവര്‍ തമ്മിലെ ബന്ധം അറിഞ്ഞപ്പോള്‍തന്നെ വിശദീകരണംപോലും ചോദിക്കാതെ പുറത്താക്കിയത്. അനുപമയുടെ പിതാവിന്റെ സ്വാധീനത്താലാവണം അന്ന് അനുപമയെ പുറത്താക്കിയില്ല. ഈ സെപ്റ്റംബറിലാണ് അവരെയും നാടകീയമായി പുറത്താക്കിയത്. ബ്രാഞ്ച് സമ്മേളനം നടക്കുമ്പോള്‍ അറിയിച്ചില്ല. അതില്‍ പങ്കെടുത്തില്ലെന്നും അംഗത്വം പുതുക്കിയില്ലെന്നുമാണ് കാരണം പറഞ്ഞത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  14 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  14 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  14 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  14 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  14 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  14 days ago