ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ദുബൈ: ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ വടക്കേക്കാട് മണികണ്ടേശ്വരം കിഴക്കുഭാഗം താമസിക്കുന്ന തറയിൽ ശരീഫിന്റെ മകൻ ഫഹീം (20) ആണ് മരിച്ചത്.
ജോലി തേടി രണ്ട് മാസം മുമ്പാണ് ഫഹീം യു.എ.ഇയിലെത്തിയത്. അജ്മാനിൽ താമസിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്.
അജ്മാൻ ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മാതാവ്: മിന്നത്ത്. സഹോദരി: ഫംന.
English Summary:
A 20-year-old Keralite from Vadakkekad in Thrissur, identified as Faheem, died of a heart attack in Ajman, UAE. The son of Tharayil Shareef from Manikandeswaram East, Faheem had arrived in the UAE just two months ago in search of a job.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."