സഊദിയിൽ വിവിധ കേസുകളിൽ ഇന്ന് അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സഊദിയിൽ വിവിധ കേസുകളിൽ ഇന്ന്
വധശിക്ഷ നടപ്പാക്കിയത് അഞ്ചുപേർക്ക്. തലസ്ഥാന നഗരിയായ റിയാദ്, തബൂക്ക്, ജിസാൻ, അസീർ എന്നിവിടങ്ങളിലാണ് ഇന്ന് അഞ്ചു പേരെ വധശിക്ഷക്ക് വിധേയരാക്കിയത്. ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സഊദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
സഊദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മആസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും തബൂക്കിൽ വധശിക്ഷ നടപ്പാക്കി.
സഊദി പൗരൻ ഇമാദ് ബിൻ മർസൂഖ് അൽമുതൈരിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ മിത്അബ് ബിൻ നാസിർ അൽഉതൈബിക്ക് റിയാദിലും സഊദി പൗരൻ ബക്‌രി ബിൻ അബൂഫറാജ് ബിൻ മുഹമ്മദ് അൽസഹ്‌ലിയെ തർക്കത്തെ തുടർന്ന് അടിച്ചുകൊലപ്പെടുത്തിയ ഹസൻ ബിൻ ബക്‌രി ബിൻ മുഹമ്മദ് അൽസഹ്‌ലിക്ക് ജിസാനിലും സഊദി പൗരൻ മുഹമ്മദ് ബിൻ വാകിദ് ബിൻ ശായിഖ് അൽഹാരിസിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ ദഖീലുല്ല ബിൻ ആയിദ് ബിൻ ദഖീലുല്ല അൽഹലാഫിക്ക് അസീറിലുമാണ് ശിക്ഷ നടപ്പാക്കിയത്.
ഇവരുടെ കേസുകൾ പ്രാഥമിക കോടതികളിൽ തെളിയിക്കപ്പെടുകയും അപ്പീൽ, സുപ്രീം കോടതികൾ വിധികൾ അംഗീകരിക്കുകയും റോയൽ കോർട്ട് അംഗീകാരം നൽകുകയും ചെയ്തതോടെയാണ് ഇവരുടെ ശിക്ഷ ഇന്ന് നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."